ലൂക് ഷായുടെ ഗോളിൽ ഇംഗ്ലണ്ട് മുന്നിൽ; പൊരുതി നേടാൻ ഇറ്റലി
text_fieldsലണ്ടൻ: വെംബ്ലി സ്റ്റേഡിയത്തിൽ യൂറോ കലാശപ്പോര് ആദ്യ പകുതി പിന്നിടുേമ്പാൾ ഇംഗ്ലണ്ട് ഒരുഗോളിന് മുന്നിൽ. ഇരച്ചെത്തിയ ആയിരങ്ങളെ പ്രകമ്പനം കൊള്ളിച്ച് മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റാലിയൻ പോസ്റ്റിലേക്ക് നിറയൊഴിച്ച് ഇംഗ്ലണ്ട് ഏവരെയും ഞെട്ടിച്ചു. ഇടം കാലുകൊണ്ട് അതിമനോഹരമായി പന്ത് േപ്ലസ് ചെയ്ത ലൂക് ഷായാണ് ഇംഗ്ലീഷുകാരെ സ്വപ്നങ്ങളുടെ പറുദീസയിലെത്തിച്ചത്. ചടുലതാളത്തിൽ മുന്നേറിയ കൗണ്ടർ അറ്റാക്കിലൂടെയാണ് ഇംഗ്ലീഷ് ഗോൾ പിറന്നത്. പന്ത് വലയിൽ ചുംബിച്ച നിമിഷത്തിൽ ഗാലറി ഉന്മാദത്താൽ തുള്ളിച്ചാടി.
യൂറോപ്യൻ ഫുട്ബാളിന്റെ വേഗവും ചടുലതയും ആവോളം പ്രകടിപ്പിച്ചാണ് മത്സരം മുന്നേറുന്നത്. പന്തടക്കത്തിൽ ഇറ്റലി ബഹുദൂരം മുന്നിലാണെങ്കിലും അപ്രതീക്ഷിത മുന്നേറ്റങ്ങളാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. ഇംഗ്ലീഷ് ഗോൾമുഖം ലക്ഷ്യമാക്കി അസൂറികൾ പലകുറി പാഞ്ഞടുത്തെങ്കിലും മുന്നിൽ വട്ടമിട്ട പ്രതിരോധ നിര തങ്ങളുടെ ജോലി വൃത്തിയായി നിർവഹിച്ചു.
36ാം മിനിറ്റിൽ ലൂക് ഷായുടെ ഇറ്റാലിയൻ ഗോൾമുഖം ലക്ഷ്യമാക്കി നീട്ടിയ അളന്നുമുറിച്ച ക്രോസ് ഏറ്റുവാങ്ങാൻ ആരുമുണ്ടായില്ല. 45ാം മിനിറ്റിൽ ഇമൊബിൽ തൊടുത്ത പെനൽറ്റി ബോക്സിൽ നിന്നും തൊടുത്ത കനമുള്ള ഷോട്ടിന് വിലങ്ങിട്ട് ജോൺ സ്റ്റോൺസ് ഇംഗ്ലീഷുകാരുടെ രക്ഷക്കെത്തി.
വെംബ്ലിയിൽ യൂറോ കലാശപ്പോര് ആരംഭിക്കാനിരിക്കേ സ്റ്റേഡിയത്തിന് പുറത്ത് കനത്ത സംഘർഷം രൂപപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാതെ സ്റ്റേഡിയത്തിൽ കയറാനായി ആയിരക്കണക്കിന് പേരാണ് പുറത്ത് ആക്രമണം അഴിച്ചുവിട്ടത്. ഇതിനെത്തുടർന് മത്സരം വൈകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും കൃത്യ സമയത്ത് തന്നെ മത്സരം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.