യൂറോ വിജയാഹ്ലാദം അക്രമാസക്തമായി; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsറോം: ഇറ്റലിയുടെ യൂറോ കപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടെ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വിജയാഘോഷത്തിൽ പങ്കെടുക്കാൻ നഗരത്തിലേക്ക് വരുന്നതിനിടെ 22കാരനാണ് സിസിലിയിലെ കാൽറ്റഗിറോണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
സാമ്പത്തിക തലസ്ഥാനമായ മിലാനിൽ 15 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൈയിൽ നിന്ന് പടക്കം പൊട്ടി ഒരാൾക്ക് മൂന്ന് വിരലുകൾ നഷ്ടപ്പെട്ടു. ഫോഗിയയിൽ തെരുവിൽ നടന്ന കലഹത്തിനിടെ ഒരാൾ ആൾകൂട്ടത്തിന് നേരെ വെടിവെച്ച് കടന്ന് കളഞ്ഞു.
വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് (3-2) ഇറ്റലി കീഴടക്കിയത്. മുഴുവൻ സമയത്തും അധിക സമയത്തും മത്സരം 1-1ന് സമനിലയിലായിരുന്നു. 1968 ന് ശേഷം ആദ്യമായാണ് ഇറ്റലി യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം ചുടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.