സാധ്യത 50ഃ50; ഇംഗ്ലണ്ട്- ഇറ്റലി ഫൈനൽ വിജയിയെ പ്രവചിക്കാനാവില്ലെന്ന് ഹാരി കെയ്ൻ
text_fieldsലണ്ടൻ: സെമിയിൽ ഡെന്മാർക്കിനെ വീഴ്ത്തിയ ഗോളുമായി ടീമിനെ കലാശപ്പോരിലേക്ക് നയിച്ചിട്ടും അടുത്ത കളി ഇറ്റലിെക്കതിരെയാകുേമ്പാൾ ഒന്നും പറയാനില്ലെന്ന് ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ. ഈ ടൂർണമെന്‍റിലെ ഏറ്റവും മികച്ച ടീം എന്ന് പലരും പറഞ്ഞുകഴിഞ്ഞ അസൂറികളെ എളുപ്പം കടക്കാനാകില്ലെന്നതിനാൽ മത്സരം പ്രവചനാതീതമാണെന്നാണ് കെയ്നിന് പറയാനുള്ളത്.
നാലുവട്ടം ലോക ചാമ്പ്യൻമാരായ ഇറ്റലി യൂറോയിൽ 1968ലാണ് കപ്പുയർത്തിയത്. ഇംഗ്ലണ്ടിന്‍റെ റെക്കോഡുകൾ പിന്നെയും പിറകോട്ടാണ്. ഇത്തവണ പക്ഷേ, ഇരു ടീമുകളും 'അദൃശ്യ ശക്തികളുടെ സഹായം' കൂട്ടുവിളിച്ചാണ് ഇതുവരെയും മുന്നേറിയിരിക്കുന്നത്. നോക്കൗട്ടിൽ ഇറ്റലി ആദ്യം ആസ്ട്രിയയെയും പിന്നെ ലോക ഒന്നാം നമ്പറുകളായ ബെൽജിയത്തെയും സെമിയിൽ സ്പെയിനെയും വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടിനു മുന്നിൽ ഡെന്മാർക്ക് മാത്രമാണ് ചുണയോടെ പ്രതിരോധിച്ചുനിന്നത്. ജർമനി എതിരില്ലാത്ത നാലുഗോളിനും യുക്രെയ്ൻ അതിലേറെ വലിയ മാർജിനിലും വീണു.
എന്നാലും ഇത്തവണ കിരീടവുമായി മടങ്ങാൻ തങ്ങൾക്കാകുമെന്ന് ഹാരി കെയ്ൻ പ്രത്യാശ പങ്കുവെക്കുന്നു. ''ഇത് തീർച്ചയായും 50ഃ50 മത്സരമാണ്. തീർച്ചയായും ഇറ്റലിയെ നയിച്ച് മികച്ച ചാമ്പ്യൻഷിപ്പ് ചരിത്രം മുന്നിലുണ്ട്. ക്ലബ് തലത്തിലും വലിയ മത്സരങ്ങളും വലിയ ഫൈനലുകളും കളിച്ച് ടീം ഏറെ മുന്നിലാണ്''-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.