കളിയിലല്ല കാശിലാണ് കാര്യം
text_fieldsമലപ്പുറം:യോഗ്യത റൗണ്ടിൽ മത്സരിക്കുന്ന സ്കൂളുകൾ 2000 രൂപ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം. സർക്കാർ സ്കൂളുകൾ അടക്കമുള്ളവർ തുക കണ്ടെത്തണം. ഇത് ആദ്യമായാണ് ഉപജില്ല, ജില്ലതല മത്സരങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 17 വരെ ഡൽഹിയിലാണ് ടൂർണമെന്‍റ്.
ഇതിനുള്ള ടീമുകളെ കണ്ടെത്താൻ ജൂലൈ 25 മുതൽ ആഗസ്റ്റ് രണ്ടിനകം ഉപജില്ല, ജില്ലതല മത്സരങ്ങൾ പൂർത്തിയാക്കണം. പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂളുകൾ സുബ്രതോ കപ്പിന്‍റെ വെബ്സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്ന സമയത്ത് അടക്കുന്ന തുകയുടെ രസീതിന്‍റെ പകർപ്പ് ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഹാജരാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ജൂലൈ 23നകമാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. സുബ്രതോ മുഖർജി സ്പോർട്സ് എജുക്കേഷൻ സൊസൈറ്റിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഡൽഹിയിലെ മത്സരം സൊസൈറ്റി സംഘടിപ്പിക്കുമ്പോൾ സംസ്ഥാനതലത്തിലെ ടൂർണമെന്‍റ് വിദ്യാഭ്യാസ വകുപ്പാണ് സംഘടിപ്പിക്കുന്നത്. ടൂർണമെന്‍റിന് മറ്റൊരു ഏജൻസിക്ക് തുക നൽകുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. അണ്ടർ 14 ആൺ, അണ്ടർ 17 ആൺ വിഭാഗത്തിൽ മത്സരിക്കുന്ന നിരവധി സ്കൂളുകളുണ്ട്. ഇവർ 4000 രൂപ ഫീയായി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.