Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതറവാട്ടിലേക്കല്ല...

തറവാട്ടിലേക്കല്ല 'ഇറ്റ്​സ്​ കമിങ്​ ടു റോം'; കാമറ നോക്കി അലറി ഇറ്റാലിയൻ ഹീറോ ബൊലൂചി

text_fields
bookmark_border
Bonucci
cancel

ലണ്ടൻ: ഫുട്​ബാളിന്‍റെ തറവാട്ടിലേക്ക്​ ഇക്കുറി ഹാരി കെയ്​നും കൂട്ടരും കിരീടമെത്തിക്കുമെന്ന്​ കണക്ക്​ കൂട്ടി 'ഇറ്റ്​സ്​ കമിങ്​ ഹോം' പാടിയവർക്ക്​ നിരാശ സമ്മാനിക്കുന്നതായിരുന്നു വെംബ്ലിയി​ൽ നടന്ന യൂറോ കപ്പ്​ ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ച്​ ഇറ്റലി കപ്പ്​ റോമിലേക്ക്​ കൊണ്ടുപോകുകയാണ്​.

55 കൊല്ലമായി ഒരു കിരീടത്തിനായി കാത്തിരിക്കുന്ന ജനതക്ക്​ പ്രതീക്ഷകൾ നൽകാനായി എന്ന നിലയിൽ ഗാരത്​ സൗത്ത്​​ഗേറ്റിനും സംഘത്തിനും ആശ്വസിക്കാം. പെനാൽറ്റിയിലെ നിർണായക സേവിന്​ ശേഷം 'ഇറ്റ്​സ്​ കമിങ് ടു​ റോം' എന്നായിരുന്നു ഇറ്റലിയുടെ ഫൈനലിലെ സ്​കോറർ ലിയനാർഡോ ​ബൊനൂച്ചി ടെലിവിഷൻ ക്യാമറകളെ നോക്കി അലറിയത്​. ഫൈനലിന്​ മുന്നോടിയായി മാധ്യമങ്ങളും ആരാധകരും വലിയ പ്രചാരണം നൽകിയ 'ഇറ്റ്​സ്​ കമിങ്​ ഹോം' എന്ന ഗാനത്തിനിട്ട്​ ഒന്ന്​ കൊട്ടുകയായിരുന്നു ബൊനൂച്ചി.

ഏതൊരു മേജർ ടൂർണമെന്‍റ്​ വരു​േമ്പാഴും ഇംഗ്ലീഷ്​ ആരാധകർ ഏറ്റുപാടുന്ന ഗാനമാണ്​ 'ഇറ്റ്​സ്​ കമിങ്​ ഹോം'. ഡേവിഡ്​ ബാഡീലും ഫ്രാങ്ക്​ സ്​കിന്നറും രചിച്ച്​ ലൈറ്റ്​നിങ്​ സീഡ്​സ്​ ഇൗണമിട്ട ഗാനം 1996ൽ ഇംഗ്ലണ്ട്​ സ്വന്തം മണ്ണിൽ യൂറോകപ്പിന്​ വേദിയൊരുക്കിയപ്പോൾ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുക്കപ്പെടുകയായരുന്നു. വർഷങ്ങളായി ഇംഗ്ലണ്ട്​ ഒരു അന്താരാഷ്​ട്ര കിരീടം സ്വന്തമാക്കിയിട്ട്​. 1966 ലോകകപ്പ്​ ഫൈനലിലായിരുന്നു ഇംഗ്ലണ്ട്​ അവസാനമായി ഒരു മേജർ കിരീടം സ്വന്തമാക്കിയത്​.


പ്രതിഭാധാരാളിത്തമുള്ള ഇംഗ്ലീഷ്​ ടീം ഇക്കുറി വൻ പ്രതീക്ഷയിലുമായിരുന്നു. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ്​ ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്​. ഫൈനലിൽ ആക്രമിച്ച് ഇംഗ്ലീഷ് പട ആദ്യം മുന്നിലെത്തി. അതും ടൂർണമെന്‍റ്​ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫൈനൽ ഗോളിലൂടെ.

ഇരച്ചെത്തിയ ആയിരങ്ങളെ പ്രകമ്പനം കൊള്ളിച്ച്​ മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റാലിയൻ പോസ്റ്റിലേക്ക്​ ​നിറയൊഴിച്ച്​ ഇംഗ്ലണ്ട് ഏവരെയും ഞെട്ടിച്ചിരുന്നു​. ഇടം കാലുകൊണ്ട്​ അതിമനോഹരമായി പന്ത്​ ​േപ്ലസ്​ ചെയ്​ത ലൂക്​ ഷായാണ്​ ഇംഗ്ലീഷുകാരെ സ്വപ്​നങ്ങളുടെ പറുദീസയിലെത്തിച്ചത്​. ചടുലതാളത്തിൽ മുന്നേറിയ കൗണ്ടർ അറ്റാക്കിലൂടെയാണ്​ ഇംഗ്ലീഷ്​ ഗോൾ പിറന്നത്​. പന്ത്​ വലയിൽ ചുംബിച്ച നിമിഷത്തിൽ ഗാലറി ഉന്മാദത്താൽ തുള്ളിച്ചാടി.



എന്നാൽ 66ാം മിനിറ്റിൽ ബൊലൂചിയിലൂടെ ഇറ്റലി ഇംഗ്ലണ്ടിനെ തളച്ചു. നിശ്ചിത സമയത്തും എക്​സ്​ട്രാ ടൈമിലും വിജയഗോളെത്തായതായതോടെ ഷൂട്ട്​ ഔട്ടിലേക്ക്​ നീളുകയായിരുന്നു. മുഴുവൻ സമയത്തും അധിക സമയത്തും സ്​കോർ 1-1 ആയതോടെയാണ്​ ​മത്സരം ഷൂട്ടൗട്ടിലേക്ക്​ നീണ്ടത്​.


ഷൂട്ട്​ ഒൗട്ടിൽ ഇംഗ്ലണ്ടിന്‍റെ കൗമാര താരങ്ങളായ മാർകസ്​ റാഷ്​ഫോഡിന്‍റെയും ജേഡൻ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകൾ പിഴച്ചതോടെയാണ്​ ഇറ്റലി യൂറോയിൽ രണ്ടാം മുത്തമിട്ടത്​. ഇറ്റലിയുടെ ബെലോട്ടിയുടേയും ജോർജീഞ്ഞോയുടേയും കിക്കുകൾ ഇംഗ്ലീഷ്​ ഗോൾകീപ്പർ ജോർദൻ പിക്​ഫോർഡ്​ തടുത്തിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leonardo bonucciEuro CopaItaly vs EnglandIt’s coming home
News Summary - It’s coming to Rome: Italy's Bonucci roars at tv camera as England lose in Euro 2020 final
Next Story