Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഇത്​ മെസ്സിയോടുള്ള...

'ഇത്​ മെസ്സിയോടുള്ള അവഹേളനമാണ്, കണ്ടിരിക്കാനാവില്ല'​

text_fields
bookmark_border
messi
cancel

മാഞ്ചസ്റ്റർ സിറ്റി- പി.എസ്​.ജി ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിനിടെ നടന്ന ഒരു രംഗം​ കളി കഴിഞ്ഞ്​ മണിക്കൂറുകൾ പിന്നിട്ടിട്ടും ഫുട്​ബാൾ ലോകത്ത്​ ചൂടേറിയ ചർച്ചയാവുകയാണ്​. അവസാന നിമിഷം മാഞ്ചസ്റ്റർ സിറ്റിക്ക്​ ലഭിച്ച ഫ്രീകിക്കിൽ സൂപ്പർ താരം ലയണൽ മെസ്സി നിലത്ത്​ ഫ്രീകിക്ക്​ മതിലിനു പിന്നിൽ കിടന്നതാണ്​ വിഷയം.


റിയാദ്​ മെഹ്​റസ്​ കിക്കെടുക്കാൻ ഒരുങ്ങു​​േമ്പാഴാണ്​ സംഭവം. ആറു തവണ ബാലൺ ഡിഓർ നേടിയ സൂപ്പർ താരത്തെ മതിലിനു പിന്നിൽ കിടത്തിയത്​ അനാദരവാണെന്നായിരുന്നു ചില ആരാധകരും ഫുട്​ബാൾ പണ്ഡിറ്റുകളും വിലയിരുത്തിയത്​.

എന്നാൽ, ഇത്​ സ്​പോർട്​സ്​മാൻ സ്​പിരിറ്റാണെന്നും കളി ജയിക്കാനുള്ള മെസ്സിയുടെ ആത്​മസമർപ്പണത്തിന്​ കൈയടിക്കുകയാണ്​ വേണ്ടതെന്നും മറുപക്ഷം. ഏതായാലും മുൻ മാഞ്ചസ്റ്റർ ഇതിഹാസ താരം റിയോ ഫെർഡിനാർഡും മുൻ ഇംഗ്ലീഷ്​ താരം ഓവൻ ഹാർഗ്രീവ്​സുമെല്ലാം പി.എസ്​.ജി കോച്ചിനെ വിമർശിക്കുകയാണ്​.

'എക്കാലത്തെയും ഇതിഹാസ ഫുട്​ബാൾ താരങ്ങളിൽ ഒരാളാണ്​ മെസ്സി. അങ്ങനെ ഒരാൾക്ക്​ ടീം കൂടുതൽ പരിഗണന നൽകേണ്ടിയിരുന്നു​'-ഹാർഗ്രീവ്​സ്​ ബി.ടി സ്​പോർട്​സിൽ പറഞ്ഞു.

'ട്രെയിനിങ്​ സെഷനിൽ കോച്ച്​ മൗറീസിയോ പൊചട്ടിനോ മെസ്സിയോട്​ കൽപിച്ചതാവും. ഇത്​ തീർച്ചയായും അവഹേളനമാണ്​. ഞാൻ ആ ടീമിലുണ്ടായിരുന്നെങ്കിൽ മെസ്സിയെ നിലത്തു കിടക്കാൻ അനുവദിക്കില്ലായിരുന്നു. പകരം ഞാൻ കിടക്കുമായിരുന്നു. എനിക്ക്​ ഇത്​ കണ്ടിരിക്കാനാവില്ല'- റിയോ ഫെർഡിനാർഡിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

സമൂഹ മാധ്യമങ്ങളിലും ടീമിന്‍റെ നിർദേശത്തെ പലരും വിമർശിച്ചു. എന്നാൽ, ക്യാപ്​റ്റൻ മാർകിനോസിന്‍റെ ആവശ്യം മെസ്സി അംഗീകരിക്കുകയായിരുന്നുവെന്ന്​ വിഡിയോയിൽ വ്യക്​തമാണ്​.

മത്സരത്തിൽ നിർണായക ഗോൾ നേടി മെസ്സി അവസാനം ഹീറോ ആവുകയും ചെയ്​തു. എംബാപ്പെയുമായുള്ള വൺ-ടു ടച്ച്​ മുന്നേറ്റത്തിനൊടുവിലാണ്​ എതിർ ഗോളിക്ക്​ ഒരു അവസരവും നൽകാതെ മെസ്സിയുടെ മാസ്​മരിക ഗോൾ. മത്സരത്തിൽ പി.എസ്​.ജി മാഞ്ചസ്റ്റർ സിറ്റിയെ 2-0ത്തിന്​ തോൽപിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGLionel Messichampions league 2021
News Summary - 'It's not what Leo Messi does... it's disrespectful': BT pundits shocked to see PSG superstar
Next Story