കേറി വന്നു മക്കളെ..; കാത്തിരിപ്പ് അവസാനിപ്പിച്ച് ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിൽ
text_fieldsകൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തി. ആരാധകരെ അറിയിക്കാതെ വ്യാഴാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് വുക്കോമനോവിച്ച് എത്തിയത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നാമത്തെ സീസണിലാണ് സെർബിയൻ കോച്ച് സഹകരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പ് തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും കോച്ച് ടീമിനൊപ്പം ചേരാത്തത് ചർച്ചയായിരുന്നു. ഏറെ വിവാദങ്ങൾ ഉയർത്തിയ കഴിഞ്ഞ സീസണിലെ പ്ലേഓഫ് മത്സരം ബഹിഷ്കരിച്ചതും. തുടർന്ന് പിഴയും വിലക്കും ലഭിച്ചതും ചേർത്ത് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോച്ച് എത്താൻ വൈകുന്നതെന്നായിരുന്നു ഉയർന്ന ആശങ്ക. ആദ്യ സീസണിൽ ടീമിനെ ഫൈനലിലേക്കും രണ്ടാം സീസണിൽ പ്ലേഓഫിലേക്കും നയിച്ച വുക്കോമനോവിച്ചിന് വലിയ ആരാധകവൃന്ദംതന്നെ കേരളത്തിലുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതൽ വിജയം സമ്മാനിച്ച പരിശീലകൻ ഇക്കുറി ടീമിനെ കപ്പെടുപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ പ്ലേഓഫ് മത്സരത്തിനിടയിൽ കളി ഉപേക്ഷിച്ചു മൈതാനം വിട്ട ബ്ലാസ്റ്റേഴ്‌സിന് എ.ഐ.എഫ്.എഫ് കമ്മിറ്റി ശിക്ഷാനടപടികൾ പ്രഖ്യാപിച്ചിരുന്നു. കൊച്ചിയിലെത്തിയ അദ്ദേഹം വൈകീട്ട് ടീമിനൊപ്പം പ്രാക്ടീസ് സെഷനിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.