റയലിനൊപ്പമല്ല, എതിരാളികൾക്കൊപ്പം; ജയിംസ് റോഡ്രിഗസ് വീണ്ടും ലാലിഗയിൽ
text_fieldsമാഡ്രിഡ്: കൊളംബിയൻ സൂപ്പർ താരം ജയിംസ് റോഡ്രിഗസ് വീണ്ടും ലാലിഗയിലേക്ക്. ബ്രസീലിയന്‍ ക്ലബായ സാവോ പോളോയുടെ താരമായിരുന്ന റോഡ്രിഗസിന്റെ പുതിയ തട്ടകം ലാലിഗ ക്ലബ്ബായ റയോ വല്ലക്കാനോ ആണ്. 2025 ജൂൺ വരെയായിരിക്കും കരാർ.
നേരത്തെ റയൽ മാഡ്രിഡ് താരമായിരുന്ന റോഡ്രിയുടെ സ്പാനിഷ് ലീഗിലേക്കുള്ള തിരിച്ചുവരവ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ലീഗിൽ റയലിന്റെ എതിരാളികൾക്കൊപ്പമാണെന്നത് ഫാൻഫൈറ്റിന് കളമൊരുക്കി.
33 കാരനായ കൊളംബിയൻ അറ്റാക്കിങ് മിഡ് ഫീൽഡറുടെ സാവോപോളോയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റാവുകയായിരുന്നു.
2014 മുതൽ 2020 വരെ റയലിന് വേണ്ടി കളിച്ച റോഡ്രി തുടർന്ന് ബയേൺ മ്യൂണിക്ക്, എവർട്ടൻ, ഖത്തർ ക്ലബായ അൽ റയ്യാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും പന്തുതട്ടിയിട്ടുണ്ട്.
ഏറെ കാലത്തിന് ശേഷം കഴിഞ്ഞ കോപ്പ അമേരിക്കയില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ റോഡ്രിഗ്വസ് ടൂര്‍ണമെന്‍റിലുടനീളം മിന്നും പ്രകടനമാണ് പുറത്തെടുത്തത്. റോഡ്രിഗസിന്റെ ചിറകിലേറിയാണ് കൊളംബിയ ഫൈനലിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.