െഎ.എസ്.എല്ലിലേക്ക് തിരിച്ചുവരവ്; അനസ് വീണ്ടും ജാംഷഡ്പുരിൽ
text_fieldsമലപ്പുറം: പ്രതിരോധതാരം അനസ് എടത്തൊടിക ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ ജാംഷഡ്പുർ എഫ്.സിയുമായി കരാറിലേർപ്പെട്ടു. 2019-20 സീസണിൽ എ.ടി.കെ താരമായിരിക്കെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ അനസ്, ഒരു വർഷത്തിലധികമായി വിശ്രമത്തിലായിരുന്നു. ഐ.എസ്.എല്ലിലേക്കും ജാംഷഡ്പുരിലേക്കും തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രണ്ട് വർഷത്തേക്കാണ് കരാറെന്നും അദ്ദേഹം പറഞ്ഞു. നവംബറിൽ ആരംഭിക്കുന്ന 2021-22 സീസൺ ലക്ഷ്യമിട്ട് സെപ്റ്റംബറിൽ ടീമിനൊപ്പം ചേരും.
ഐ ലീഗിൽ മുംബൈ എഫ്.സി താരമായിരിക്കെയാണ് അനസ് ദേശീയ ഫുട്ബാളിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ പുണെ എഫ്.സിയിലേക്ക് മാറി ടീമിനെ നയിച്ചു. ഐ.എസ്.എല്ലിെൻറ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് അനസിനെ സ്വന്തമാക്കി. രണ്ടുവർഷം അവിടെ തുടർന്നു. ഇടക്ക് ഐ ലീഗ് കളിക്കാൻ മോഹൻ ബഗാനിലെത്തി. 2017ൽ സീസണിലെ വിലയേറിയ താരമായാണ് ജാംഷഡ്പുർ എഫ്.സി അനസിനെ വാങ്ങിയത്. അതേവർഷം ഇന്ത്യൻ ടീമിൽ അരങ്ങേറി. 2018-19ൽ കേരള ബ്ലാസ്റ്റേഴ്സിലായിരുന്നു. ശേഷം എ.ടി.കെയിലേക്ക് മാറിയെങ്കിലും സീസൺ അവസാനിക്കാനിരിക്കെ പരിക്ക് വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.