Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജാ​പ്പ​നീ​സ്...

ജാ​പ്പ​നീ​സ് ഡി​ഫ​ൻ​ഡ​ർ ഷോ​ഗോ ത​നി​ഗു​ച്ചി അ​ൽ റ​യ്യാ​ൻ ക്ല​ബി​ൽ

text_fields
bookmark_border
ജാ​പ്പ​നീ​സ് ഡി​ഫ​ൻ​ഡ​ർ ഷോ​ഗോ ത​നി​ഗു​ച്ചി അ​ൽ റ​യ്യാ​ൻ ക്ല​ബി​ൽ
cancel
camera_alt

ഷോ​ഗോ ത​നി​ഗു​ച്ചി

ദോ​ഹ: ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ ക​രു​ത്ത​രാ​യ ജ​ർ​മ​നി​യെ​യും സ്പെ​യി​നി​നെ​യും കീ​ഴ​ട​ക്കി പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി​യ ജ​പ്പാ​ൻ നി​ര​യി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഡി​ഫ​ൻ​ഡ​ർ ഷോ​ഗോ ത​നി​ഗു​ച്ചി ഖ​ത്ത​റി​ലെ മു​ൻ നി​ര ക്ല​ബാ​യ അ​ൽ റ​യ്യാ​നി​​ലേ​ക്ക്. താ​ര​വു​മാ​യി ക​രാ​റൊ​പ്പി​ട്ട വി​വ​രം അ​ൽ റ​യ്യാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി.

ജ​പ്പാ​നി​ലെ പ്ര​മു​ഖ ടീ​മാ​യ ക​വാ​സാ​ക്കി​യി​ൽ​നി​ന്നാ​ണ് 31കാ​ര​നാ​യ ത​നി​ഗു​ച്ചി അ​ൽ റ​യ്യാ​നി​ലെ​ത്തു​ന്ന​ത്. പ​രി​ക്കേ​റ്റ ഫ​ല​സ്തീ​നി​യ​ൻ ഡി​ഫ​ൻ​ഡ​ർ യാ​സ​ർ ഹ​മ​ദി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ത​നി​ഗു​ച്ചി​യു​​ടെ വ​ര​വ്.

ജ​പ്പാ​ൻ പ്ര​തി​രോ​ധ​നി​ര​യി​ലെ വി​ശ്വ​സ്ത​നാ​യ ഷോ​ഗോ എ​ട്ടു സീ​സ​ണു​ക​ളി​ൽ ക​വാ​സാ​ക്കി​ക്കൊ​പ്പം ക​ളി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഉ​ൾ​പ്പെ​ടെ ജാ​പ്പ​നീ​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യി​രു​ന്നു ക​വാ​സാ​ക്കി. ക്യൂ.​എ​ൻ.​ബി സ്റ്റാ​ർ​സ് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​നു​വ​രി അ​ഞ്ചി​ന് അ​ൽ സൈ​ലി​യ​ക്കെ​തി​രെ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​ക​യാ​ണ് അ​ൽ റ​യ്യാ​ൻ. ക​ഴി​ഞ്ഞ ത​വ​ണ ലീ​ഗി​ൽ നി​റം മ​ങ്ങി​യ പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് ചി​ലി​യ​ൻ കോ​ച്ച് നി​ക്കോ​ളാ​സ് കൊ​ർ​ഡോ​വ​യെ​യും പ്ര​മു​ഖ താ​ര​ങ്ങ​ളെ​യും അ​ണി​യി​ലെ​ത്തി​ച്ച് ക​രു​ത്തു​തെ​ളി​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ൽ റ​യ്യാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Rayyan ClubJapanese defenderShogo Taniguchi
News Summary - Japanese defender Shogo Taniguchi at Al Rayyan Club
Next Story