ജയം മാറിമറിഞ്ഞ് പ്രിമിയർ ലീഗ്; തരംതാഴ്ത്തൽ ഭീഷണിയിലിരുന്ന വെസ്റ്റ്ഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത തൊടുമോ?
text_fieldsലണ്ടൻ: നിലവിലെ ചാമ്പ്യൻമാർ സ്വന്തം കളിമുറ്റത്ത് തോറ്റുതോറ്റ് നാണക്കേടിന്‍റെ പര്യായമായി മാറുകയും േടാട്ടൻഹാമും ആഴ്സണലും ഉൾെപടെ ഏറെ പിറകിലാകുകയും ചെയ്ത പ്രിമിയർ ലീഗിൽ വലിയ വിജയങ്ങളുമായി കുതിപ്പു തുടർന്ന് ഇത്തിരി കുഞ്ഞന്മാർ. വെസ്റ്റ്ഹാമാണ് ഇത്തവണ വമ്പന്മാരെ ഞെട്ടിച്ച് ആദ്യ നാലിലേക്ക് അതിവേഗം ചുവടുവെക്കുന്നവരിൽ മുന്നിൽ.
തോൽവികളിൽനിന്ന് തോൽവികളിലേക്ക് കൂപുകുത്തിയ കഴിഞ്ഞ സീസൺ അവസാനിക്കുംമുമ്പ് അവസാനം ആഴ്സണലിനോടും തോറ്റ് മടങ്ങിയ വെസ്റ്റ്ഹാം പിന്നീട് ആവേശകരമായ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. അതിനു ശേഷം 34 കളികൾ പൂർത്തിയാക്കിയ ടീം ഇതുവരെ നേടിയത് 60 പോയിന്‍റ്. ടോട്ടൻഹാം, ലിവർപൂൾ, എവർടൺ തുടങ്ങി ആഴ്സണൽ വരെയെത്തിനിൽക്കുന്ന വമ്പന്മാരെ പിറകിലാക്കി പട്ടികയിൽ അഞ്ചാം സ്ഥാനത്തും.
തിങ്കളാഴ്ച മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു വട്ടം ലീഡ്സ് വല കുലുക്കി വീണ്ടും ജയമുറപ്പിച്ച വെസ്റ്റ്ഹാമിന് ഇനിയുള്ള കളികൾ കൂടി പിടിക്കാനായാൽ നീണ്ട കാത്തിരിപ്പിനു ശേഷം ചാമ്പ്യൻസ് ലീഗ് കളിക്കാം. 21ാം മിനിറ്റിൽ ജെസ്സി ലിൻഗാർഡായിരുന്നു ആദ്യം ഗോൾ നേടിയത്. ഏഴു മിനിറ്റ് കഴിഞ്ഞ് ഡോസണും സ്കോർ ചെയ്തു. ഇതോടെ വെസ്റ്റ്ഹാം 2-0ന്‍റെ ജയം ഉറപ്പാക്കി.
കഴിഞ്ഞ സീസണിൽ പിറകിലായിപ്പോയതിന്‍റെ ക്ഷീണം ഇത്തവണ കളിച്ചുതീർക്കാൻ തീരുമാനെമടുത്ത ലീഡ്സിന് ഇനിയുള്ള 11 കളികളിൽ പ്രകടനം ഇതിലേറെ മെച്ചപ്പെടുത്താനായാൽ ലെസ്റ്റർ, യുനൈറ്റഡ്, ചെൽസി ടീമുകളിെലാരാളെ കടന്ന് ആദ്യ നാലിലെത്താമെന്ന് സ്വപ്നം കാണാം. പക്ഷേ, അടുത്ത മത്സരം കരുത്തരായ ചെൽസിക്കെതിരെയാണ്.
ഇന്നലെ മറ്റു കളിയിൽ ചെൽസി ഏകപക്ഷീയമായ രണ്ടു ഗോളിന് എവർടണെ വീഴ്ത്തി. ഗോഡ്ഫ്രേ 31ാം മിനിറ്റിൽ സ്വന്തം വലയിലെത്തിച്ച ശേഷം ജൊർജീഞ്ഞോയാണ് നീലക്കുപ്പായക്കാർക്ക് ലീഡും വിജയവും സമ്മാനിച്ചത്.
65 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമത് തുടരുന്ന ലീഗിൽ പോയിന്‍റിൽ അർധ ശതകം പൂർത്തിയാക്കി ചെൽസി നാലാമതുണ്ട്. യുനൈറ്റഡിന് 54ഉം ലെസ്റ്ററിന് 53ഉം പോയിന്‍റുണ്ട്. അഞ്ചാമതുള്ള വെസ്റ്റ്ഹാമിന് 48 ആണ് പോയിന്‍റ്. എവർൺ, ടോട്ടൻഹാം ടീമുകൾ യഥാക്രമം ഓരോ 46, 45 പോയിന്‍റുമായി ആറ്, ഏഴ് സ്ഥാനങ്ങളിലാണ്.43 പോയിന്‍റുള്ള ലിവർപൂൾ എട്ടാമതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.