15 വർഷത്തിനുശേഷം ലൊയ്വ് പടിയിറങ്ങി
text_fieldsബർലിൻ: ജർമൻ ഫുട്ബാൾ ടീമിെൻറ പരിശീലക സ്ഥാനത്തുനിന്ന് ഒന്നര പതിറ്റാണ്ടിനുശേഷം യൊആഹിം ലൊയ്വ് പടിയിറങ്ങുന്നത് തോൽവിയുടെ ദുഃഖഭാരത്തോടെ. 198 മത്സരങ്ങളിൽ ജർമനിയെ പരിശീലിപ്പിച്ചാണ് 61കാരൻ സ്ഥാനെമാഴിയുന്നത്. 2006 ലോകകപ്പിനുപിന്നാലെ യുർഗൻ ക്ലീൻസ്മാന് പകരക്കാരനായാണ് ലൊയ്വ് എത്തുന്നത്. 2014ലെ ലോകകപ്പ് ജർമനിക്ക് നേടിക്കൊടുത്ത് ദേശീയ ഹീറോയായ ലൊയ്വിന് പിന്നീട് കഷ്ടകാലമായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായി റഷ്യയിലെത്തിയ ജർമനി 2018 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്താവുേമ്പാൾ ലൊയ്വ് ആയിരുന്നു കോച്ച്. ഇത്തവണത്തെ യൂറോ അവസാന ടൂർണമെൻറാണെന്ന് പ്രഖ്യാപിച്ചെത്തിയ കോച്ചിന് അവിസ്മരണീയ വിടവാങ്ങലിന് അവസരമൊരുക്കാനുള്ള ടീമിെൻറ ആഗ്രഹം നടപ്പായതുമില്ല. 2006 മുതൽ 2014 വരെ ലൊയ്വിെൻറ അസിസ്റ്റൻറായി ജോലി ചെയ്യുകയും പിന്നീട് ബയേൺ മ്യൂണിക്കിന് നിരവധി കിരീടങ്ങൾ സമ്മാനിക്കുകയും ചെയ്ത ഹാൻസി ഫ്ലിക് ആണ് പുതിയ ജർമൻ കോച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.