സിറ്റിയിൽ നിന്ന് കാൻസലോയെ റാഞ്ചി അൽ ഹിലാൽ; 30കാരന് വേണ്ടി നടന്നത് വൻ ഡീൽ..!
text_fieldsറിയാദ്: മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗൽ ഡിഫൻഡർ ജാവോ കാൻസലോയെ റാഞ്ചി സൗദി വമ്പന്മാരായ അൽ ഹിലാൽ. സിറ്റിക്ക് 25 മില്യൺ യൂറോ ട്രാൻസ്ഫർ തുക നൽകിയാണ് 30 കാരനെ ഹിലാൽ സ്വന്തമാക്കിയത്.
2027 വരെയുള്ള കരാറിൽ 15 മില്യൺ യൂറോ താരത്തിന് ഓരോ സീസണിലും ഹിലാലിൽ നിന്ന് വേതനമായി ലഭിക്കും.
2019ൽ സിറ്റിയിലെത്തിയ താരം രണ്ടു വർഷമായി ക്ലബിൽ കളിച്ചിട്ടില്ല. 2023ൽ ബയേൺ മ്യൂണികിൽ ലോണിൽ 15 മത്സരങ്ങൾ കളിച്ച താരം കഴിഞ്ഞ സീസണിൽ ബാഴ്സണലോണക്ക് വേണ്ടിയും ലോണിൽ കളിച്ചു. 32 മത്സരങ്ങളിലാണ് ബാഴ്സക്ക് വേണ്ടി കളിച്ചത്. പെപ് ഗ്വാർഡിയോളയുമായുള്ള പ്രശ്നങ്ങൾ കാരണമാണ് സിറ്റിയിൽ നിന്നും കാൻസെലോ അകന്നത്.
സൗദിയുടെ അൽ ഹിലാൽ ഡിഫൻഡർ സൗദ് അബ്ദുൽ ഹമീദ് എ.എസ് റോമയിലേക്ക് കൂടുമാറിയതിന് പകരക്കാരനായാണ് ജാവോ കാൻസലോ ഹിലാലിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.