ഹെൻഡേഴ്സനും സൗദി ലീഗിലേക്ക്? ‘മധ്യനിര തകർന്ന്’ ലിവർപൂൾ
text_fieldsലണ്ടൻ: ഏറ്റവുമൊടുവിൽ വെറ്ററൻ താരം ജോർഡൻ ഹെൻഡേഴ്സനും ടീം വിട്ട് സൗദി ലീഗിലേക്ക് ചേക്കേറുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇതുവരെയും മധ്യനിര കാത്ത പ്രമുഖരെയെല്ലാം അടുത്ത സീസണിൽ നഷ്ടമാകുമെന്ന ആധിയിൽ ലിവർപൂൾ.
ജെയിംസ് മിൽനർ, അലക്സ് ഓക്സ്ലെയ്ഡ് ചേംബർലെയിൻ, നബി കീറ്റ എന്നിവരെല്ലാം കരാർ കാലാവധി കഴിഞ്ഞ് നേരത്തെ ടീം വിട്ടവരാണ്. അതിനു പിന്നാലെയാണ് കരുത്തരായ ഹെൻഡേഴ്സനും ഒപ്പം ഫബീഞ്ഞോയും ടീം വിടുന്നത്. സൗദി ക്ലബായ ഇത്തിഫാഖ് വൻതുകയാണ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് സ്വീകരിച്ച് ചെമ്പടക്കൊപ്പം ഇനിയും തുടരേണ്ടെന്ന് ഹെൻഡേഴ്സൻ തീരുമാനിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അലക്സിസ് മാക് അലിസ്റ്റർ, ഡൊമിനിക് സോബോസ്‍ലായ് എന്നീ മധ്യനിര താരങ്ങൾ അടുത്തിടെ ലിവർപൂളിലെത്തിയിരുന്നു. സതാംപ്ടണിലെ 19കാരൻ റോമിയോ ലാവിയയും എത്തിയേക്കും. എന്നാലും, പ്രമുഖരെല്ലാം മടങ്ങുന്നത് ടീമിന് കടുത്ത പ്രതിസന്ധി തീർക്കുമെന്നുറപ്പാണ്. കഴിഞ്ഞ സീസണിൽ സ്റ്റെഫാൻ ബാജ്സെറ്റിക് മികച്ച പ്രകടനവുമായി മധ്യനിരയിൽ തിളങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.