ഗോളടിച്ചതിന് മൗറീന്യോയുടെ വക ഷൂ; കോളടിച്ച് 18കാരൻ
text_fieldsറോം: ഇറ്റലിയിലെ എ.എസ് റോമക്ക് കളിക്കുന്ന 18കാരനായ സ്ട്രൈക്കർ ഫെലിക്സ് അഫേന ഗ്യാനിന് സ്വപ്നസമാനമായ ദിവസമായിരുന്നു അത്. സീരി എ മത്സരത്തിൽ അവസാന കാൽ മണിക്കൂറിൽ പകരക്കാരനായി കളത്തിലെത്തുക. രണ്ടു തകർപ്പൻ ഗോളുമായി ടീമിെൻറ വിജയശിൽപിയാവുക. പോരാത്തതിന് ഗോളടിച്ചതിനു സമ്മാനമായി കോച്ചിെൻറ വക ഷൂസും.
റോമ ടീമിലെ ഭാവിവാഗ്ദാനമായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഘാന താരമായ ഗ്യാൻ. കോച്ച് മൗറീന്യോ അടുത്തിടെ അക്കാദമിയിൽനിന്ന് സീനിയർ ടീമിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന താരം. മുമ്പ് കളിച്ചത് രണ്ടു തവണയും പകരക്കാരനായി. ഇത്തവണ ജെനോവക്കെതിരെ റോമ ഗോൾരഹിത സമനിലയിൽ നിൽക്കുേമ്പാഴാണ് 74ാം മിനിറ്റിൽ മൗറീന്യോ ഗ്യാനിനെ കെട്ടഴിച്ചുവിടുന്നത്.
ആറു മിനിറ്റിനുശേഷം ഹെൻറിക് മിഖ്താരിയാെൻറ പാസിൽ കൃത്യതയാർന്ന ഫിനിഷുമായി ഗ്യാൻ റോമക്ക് ലീഡ് നൽകി. എന്നാൽ, ഗംഭീര ഗോൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇഞ്ചുറി സമയത്ത് ബോക്സിന് ഏറെ അകലെനിന്ന് ഗ്യാൻ തൊടുത്തുവിട്ട വെടിയുണ്ട ജെനോവ ഗോളിക്ക് അവസരമൊന്നും നൽകിയില്ല. 'ഗോളടിച്ചാൽ അവന് ഇഷ്ടപ്പെട്ട ഷൂ വാങ്ങിനൽകുമെന്ന് ഞാൻ പറഞ്ഞിരുന്നു.
കളി കഴിഞ്ഞപ്പോൾ അവനതെന്നെ ഓർമിപ്പിച്ചു. ഇന്ന് ഞാൻ അവന് 800 യൂറോ (ഏകദേശം 66,000 രൂപ) വിലയുള്ള ഷൂ വാങ്ങിനൽകി' -മൗറീന്യോ പറഞ്ഞു. മൗറീന്യോ ഗ്യാനിന് ഷൂ നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.