Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅൽ ഗറാഫക്ക് കരുത്തായി...

അൽ ഗറാഫക്ക് കരുത്തായി ഹൊസേലുവെത്തി

text_fields
bookmark_border
joselu mato
cancel
camera_alt

സ്പാനിഷ് താരം ഹൊസേലുവിനെ ഹമദ് വിമാനത്താവളത്തിൽ അൽ ഗറാഫ അധികൃതർ

വരവേൽക്കുന്നു

ദോഹ: യൂറോപ്യൻ ക്ലബ് ഫുട്ബാളിലും ദേശീയ ടീമിലുമായി കിരീടങ്ങൾ വാരിക്കൂട്ടിയ സീസണിനൊടുവിൽ റയൽ മ​ഡ്രിഡിന്റെ സൂപ്പർ താരം ഹൊസേലു മാറ്റോ ഖത്തറിന്റെ മണ്ണിലെത്തി. യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മ​ഡ്രിഡിന് കിരീടം സമ്മാനിച്ച പ്രകടനവും, യൂറോപ്യൻ ജേതാക്കളായ സ്പാനിഷ് ടീമിലെ അംഗമായും താരപ്പകിട്ടിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് 34കാരനായ ഹൊസേലു മാറ്റോ ഖത്തർ സ്റ്റാർസ് ലീഗിൽ പന്തുതട്ടാനെത്തുന്നത്.

യൂറോ ഫൈനലിനും മുമ്പേ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബുമായി കരാറിൽ ഒപ്പുവെച്ച താരം ഞായറാഴ്ച രാത്രിയോടെ ദോഹയിലെത്തി ക്ലബിനൊപ്പം ചേർന്നു.

ആരാധകരും, ക്ലബ് മാനേജ്മെന്റ് അധികൃതരും ഹമദ് വിമാനത്താവളത്തിൽ സൂപ്പർതാരത്തെ വരവേൽക്കാൻ എത്തിയിരുന്നു. റയൽ മഡ്രിഡ് യൂത്ത് ടീമിലൂടെ വളർന്നുവന്ന സ്ട്രൈക്കർ, വിവിധ യൂറേപ്യൻ ക്ലബുകളിൽ കളിച്ച ശേഷം, കഴിഞ്ഞ സീസണിൽ വായ്പാടിസ്ഥാനത്തിൽ വീണ്ടും റയൽ മഡ്രിഡിലെത്തി താരമാവുകയായിരുന്നു.

ചാമ്പ്യൻസ് ലീഗ് സെമിയിൽ ബയേൺ മ്യൂണികിനെതിരെ റയലിന് ഉശിരൻ തിരിച്ചുവരവൊരുക്കിയ ഇരട്ട ഗോൾ നേടിയ ഹൊസേലു വരും സീസണിൽ റയലുമായി കരാറൊപ്പിട്ട് ഇടം ഉറപ്പിക്കുമെന്ന വാർത്തകൾക്കിടെയാണ് ഖത്തർ തിരഞ്ഞെടുക്കുന്നത്. ഖത്തർ സ്റ്റാർസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗറാഫയുടെ മുന്നേറ്റത്തിന് കരുത്താകുന്നതാണ് യൂറോപ്യൻ സെൻസേഷൻ താരത്തിന്റെ വരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Stars LeagueQatar NewsSports NewsJoselu Mato
News Summary - Joselu came to Al Gharafa as a strength
Next Story