ക്ലൈമാക്സിൽ രക്ഷകനായി ജൊസേലു; ഇറ്റലിയെ വീഴ്ത്തി സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ
text_fieldsപകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കർ ജൊസേലു ക്ലൈമാക്സിൽ നേടിയ ഗോളിന്‍റെ കരുത്തിൽ ഇറ്റലിയെ വീഴ്ത്തി സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ. സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അസൂറിപ്പടയെ സ്പെയിൻ പരാജയപ്പെടുത്തിയത്.
ക്രൊയേഷ്യയാണ് ഫൈനലിൽ സ്പെയിനിന്‍റെ എതിരാളികൾ. നെതർലൻഡ്സിൽ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ യെറമി പിനോയുടെ ഗോളിലൂടെ സ്പെയിൻ മുന്നിലെത്തി. 11ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സിറോ ഇമ്മൊബീൽ ഇറ്റലിയെ ഒപ്പമെത്തിച്ചു.
മത്സരം അധികസമയത്തേക്ക് കടക്കുമെന്ന് തോന്നിച്ച സമയത്താണ് ജൊസേലു ടീമിന്‍റെ രക്ഷകനാകുന്നത്. 84ാം മിനിറ്റിൽ അൽവാരോ മൊറാത്തക്ക് പകരക്കാരനായാണ് ജൊസേലു കളത്തിലിങ്ങുന്നത്. 88ാം മിനിറ്റിലായിരുന്നു ജൊസേലു ടീമിന്‍റെ വിജയ ഗോൾ നേടിയത്. ആതിഥേയരായ നെതർലൻഡ്സിനെ കീഴടക്കിയാണ് ക്രൊയേഷ്യ കലാശപ്പോരിന് യോഗ്യത നേടിയത്.
രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ക്രൊയേഷ്യൻ ജയം. ഞായറാഴ്ച റോട്ടർഡാമിലാണ് ഫൈനൽ. അന്നുതന്നെ മൂന്നാം സ്ഥാനത്തിനുവേണ്ടി ഇറ്റലിയും നെതർലൻഡ്സും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.