Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയും...

മെസ്സിയും റൊണാൾഡോയുമല്ല, മുഹമ്മദ്​ സലാഹാണ്​ ഏറ്റവും മികച്ചവൻ -ലിവർപൂൾ കോച്ച്​ യുർഗൻ ​േക്ലാപ്​

text_fields
bookmark_border
മെസ്സിയും റൊണാൾഡോയുമല്ല, മുഹമ്മദ്​ സലാഹാണ്​ ഏറ്റവും മികച്ചവൻ -ലിവർപൂൾ കോച്ച്​ യുർഗൻ ​േക്ലാപ്​
cancel

ലണ്ടൻ: വാറ്റ്​ഫോർഡിനെതിരായ മത്സരത്തിൽ വിസ്​മയ ഗോൾ നേടിയതിന്​ പിന്നാലെ താരത്തെ പ്രശംസിച്ച്​ ലിവർപൂൾ കോച്ച്​ യുർഗൻ കോപ്​ രംഗത്ത്​. തന്നെ സംബന്ധിച്ച്​ സലാഹാണ്​ ലോകത്തെ ഏറ്റവും മികച്ചവനെന്ന്​ ​േക്ലാപ്​ മത്സരശേഷം വാർത്ത സമ്മേളനത്തിൽ ​പ്രതികരിച്ചു.

''അതെ. ​അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്​. ആരാണ്​ ഏറ്റവും മികച്ചതെന്ന്​ പറയേണ്ടയാൾ ഞാനല്ല. എന്നെ സംബന്ധിച്ച്​ മുഹമ്മദ്​ സലാഹാണ്​ മികച്ചവൻ. ഞാ​നദ്ദേഹത്തെ എന്നും കാണുന്നത്​ കൊണ്ടുതന്നെ എന്നെ സംബന്ധിച്ച്​ തെരഞ്ഞെടുപ്പ്​ എളുപ്പമാണ്​. പക്ഷേ ലെവൻഡോവ്​സ്​കി അവിടെയുണ്ട്​. റൊണാൾഡോ ഇപ്പോഴും സ്​കോർ ചെയ്യുന്നു. മെസ്സി ഇപ്പോഴും ലോക നിലവാരത്തിലുള്ള കളി കാഴ്ചവെക്കുന്നു. അതുപോലെ എംബാപ്പേയുണ്ട്​. പക്ഷേ ഈ നിമിഷത്തിൽ സലാഹാണ്​ ഈ ലിസ്റ്റിലെ ഏറ്റവും മികച്ചവൻ'' -​േക്ലാപ് പറഞ്ഞു.

മുമ്പ്​ സമാന അഭിപ്രായവുമായി വെയിൻസിന്‍റെ മുൻതാരം റോബി സാവേജും രംഗത്തെത്തിയിരുന്നു. തുടർച്ചയായ എട്ടാം മത്സരത്തിലും ഗോൾ നേടിയ സലാഹ്​ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഗോൾ നേടുന്ന ആഫ്രിക്കൻ താരമെന്ന റെക്കോർഡിനൊപ്പവും എത്തിയിരുന്നു. ചെൽസിയുടെ ഐവറിക്കോസ്റ്റ്​ താരം ദിദിയർ ​ദ്രോഗ്​ബയുടെ പേരിലുള്ള 104 ഗോളുകളെന്ന റെക്കോർഡിനൊപ്പമാണ്​ സലാഹ്​ എത്തിയത്​. എന്നാൽ ദ്രോഗ്​ബ ഇത്രയും ഗോളുകളടിക്കാൻ 254 മത്സരങ്ങൾ എടുത്തപ്പോൾ സലാഹ്​ 166 മത്സരങ്ങൾ മാത്രമാണ്​ എടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jurgen kloppMohamed Salah
News Summary - Jürgen Klopp reaction: 'For me, Mohamed Salah is the best'
Next Story