യുവാൻഡെ, സിഡോയുടെ പകരക്കാരൻ
text_fieldsമുംബൈ: പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നായകൻ സെർജിയോ സിഡോഞ്ചക്ക് പകരക്കാരനായെത്തുന്നത് മറ്റൊരു സ്പാനിഷ് താരം. ആസ്ട്രേലിയൻ 'എ' ലീഗിൽ പെർത് േഗ്ലാറിയുടെ മധ്യനിരതാരമായ യുവാൻെഡയുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയതായാണ് റിപ്പോർട്ട്.
സിഡോയുടെ പകരക്കാരനുമായി കരാറിൽ ഒപ്പിട്ട വാർത്ത കോച്ച് കിബു വികുന കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പേര് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ടീമിെൻറ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
പുതിയ അംഗം ക്വാറൻറീൻ കാലം കഴിഞ്ഞ് ജനുവരിയുടെ തുടക്കത്തിൽ ടീമിനൊപ്പം ചേരും. താരം ഇന്ന് ഗോവയിലെത്തും. 34കാരനായ യുവാൻഡെ ഡിയോ പ്രഡോസ് ലോപസ് ഡിഫൻസിവ് മിഡ്ഫീൽഡറായാണ് അറിയപ്പെടുന്നത്. സ്പാനിഷ് ലാ ലിഗ ക്ലബ് റയൽ ബെറ്റിസിെൻറ റിസർവ് ടീമിലൂടെ കരിയർ തുടങ്ങിയ താരം പിന്നീട് സീനിയർ ടീമിലും കളിച്ചു. ഗ്രനഡക്കായും കളിച്ചിരുന്നു. ഇറ്റാലിയൻ ക്ലബ് സ്പെസിയക്കായി കളിക്കവെയാണ് 2018ൽ പെർത് േഗ്ലാറിയിലെത്തുന്നത്. 2018-19 സീസണിൽ പെർത് േഗ്ലാറിയെ ആസ്ട്രേലിയൻ 'എ' ലീഗ് പ്രീമിയർഷിപ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആസ്ട്രേലിയ വിട്ടത്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ സംഭാവന ചെയ്യാൻ കഴിവുള്ള താരത്തിെൻറ വരവ് നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.