ജൂനിയർ ഫുട്ബാൾ: തൃശൂർ ജേതാക്കൾ
text_fieldsതൃക്കരിപ്പൂർ (കാസർകോട്): 46-ാമത് സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂർ കിരീടം ചൂടി. രണ്ട് ഗോൾ നേടി വിജയം ഉറപ്പിച്ച കോഴിക്കോടിനെ അവസാന നിമിഷങ്ങളിൽ സമനിലയിൽ തളച്ച്, പെനാൽറ്റി ഷൂട്ടൗട്ടിലാണ് തൃശൂർ കപ്പുയർത്തിയത്.
ഫൈനലിലും ചാമ്പ്യൻഷിപ്പിലുടനീളവും മിന്നുന്ന പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അജ്‌സൽ ആണ് കോഴിക്കോടിന്റെ രണ്ടു ഗോളും നേടിയത്. ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ കോഴിക്കോട് 72-ാം മിനിറ്റിലും 95-ാം മിനിറ്റിലും ഗോളുകൾ വഴങ്ങി. ടി.പി. ഷിജാസും എൻ.എസ്. അനന്ദുവുമാണ് തൃശൂരിന്റെ ഗോളുകൾ നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ കോഴിക്കോടിന്റെ ഒന്നാമത്തെയും അഞ്ചാമത്തെയും കിക്കുകൾ പാഴായി.
ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാർ: മാൻ ഓഫ് ദി മാച്ച്, സീരീസ് -മുഹമ്മദ് അജ്‌സൽ(കോഴിക്കോട്). ഗോൾ കീപ്പർ -സിനാൻ മിർദാസ്(കാസർകോട്), ഫോർവേഡ് -ടി.പി. ഷിജാസ് (തൃശൂർ), ഡിഫൻഡർ-മുഹമ്മദ് സനൂദ് (കോഴിക്കോട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.