ആൻഫീൽഡിൽ യുർഗൻ േക്ലാപ്പിന് അഞ്ചു വർഷം
text_fieldsലണ്ടൻ: ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിലെ പരിശീലക കുപ്പായം അഴിച്ചുവെച്ച് കുടുംബത്തെയും കൂട്ടി അവധിയാഘോഷിക്കാനിറങ്ങിയ യുർഗൻ േക്ലാപ്പിന് പ്രീമിയർ ലീഗിൽ തോൽവികൾ മാത്രം കേട്ട് തളർന്ന ഒരു ക്ലബിൽനിന്ന് ലഭിച്ച വിളി മറക്കാനായിട്ടില്ല, അന്നും ഇന്നും. 2015 ഒക്ടോബറിലായിരുന്നു ചരിത്രം വഴിമാറിയ ആ ഫോൺകാൾ. അമേരിക്കൻ ഉടമസ്ഥതയിലുള്ള ക്ലബിെൻറ ഇടതുമനസ്സും േക്ലാപ്പിെൻറ കളിമനസ്സും തമ്മിൽ സമം ചേർന്ന അഞ്ചുവർഷംകൊണ്ട് പിറന്നത് ചെമ്പടയുടെ മാത്രമല്ല, ലോക ഫുട്ബാളിലെതന്നെ സമാനതകളില്ലാത്ത വിപ്ലവത്തിെൻറ ചരിത്രം.
പേരുകേട്ട താരങ്ങൾ അണിനിരന്നിട്ടും പ്രകടനം ശരാശരിയിൽ താഴെ നിൽക്കെയായിരുന്നു േക്ലാപ്പിെൻറ വരവ്. വലിയ പണംമുടക്കി ടീമിലെത്തിച്ചവർ കളി മറന്ന് മൈതാനങ്ങളിൽ ഉഴറിനടന്ന കാലം. ബ്രെൻഡൻ റോഡ്ജേഴ്സിനെ ഓടിച്ച് പകരം വിളിച്ചുവരുത്തിയ േക്ലാപ്പിനു കീഴിലും ആദ്യ സീസണിൽ ലിവർപൂൾ കാര്യമായി ഗുണംപിടിച്ചില്ല. ലീഗിൽ എട്ടാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്. പക്ഷേ, പുതിയ സീസൺ പിറന്നതോടെ കോച്ച് കളിയുടെ ഗിയറൊന്ന് മാറ്റിപ്പിടിച്ചു. അതിവേഗത്തിലായിരുന്നു പിന്നീടുള്ള വളർച്ച. അടുത്ത സീസണിൽ ടീം ആദ്യ നാലിലെത്തി. ചാമ്പ്യൻസ് ലീഗിന് യോഗ്യതയും നേടി.
യൂറോപ്പിെൻറ ചാമ്പ്യനെ തേടിയുള്ള അങ്കത്തിൽ തൊട്ടടുത്ത വർഷം ടീം കലാശപ്പോരുവരെയെത്തി. ക്രിസ്റ്റ്യാനോ ഭരിച്ച റയൽ രാജപട്ടമേറിയ കളിയിൽ ടീം തോൽവിയുമായി മടങ്ങി. പക്ഷേ, അന്ന് കൈവിട്ട കിരീടം അതിലേറെ രാജകീയതയോടെ വെട്ടിപ്പിടിച്ചാണ് തൊട്ടടുത്ത വർഷം േക്ലാപ്പിെൻറ കുട്ടികൾ ഇംഗ്ലണ്ടിൽ തിരിച്ചിറങ്ങിയത്. അതും സെമിയിൽ ഫുട്ബാൾ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ ലയണൽ മെസ്സിയുടെ ബാഴ്സലോണയെ വീഴ്ത്തി. ആ വർഷം പ്രീമിയർ ലീഗിൽ 97 പോയൻറ് എന്ന ക്ലബ് റെക്കോഡ് തൊട്ടിട്ടും മാഞ്ചസ്റ്റർ സിറ്റി അതിലേറെ പോയൻറുകളുമായി ചാമ്പ്യന്മാരായി. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ തുടക്കത്തിലും ഒടുക്കത്തിലും എതിരാളികളുണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ 25 പോയൻറ് വരെ ഒന്നാം സ്ഥാനത്ത് ലീഡ് പിടിച്ചു.
കഴിഞ്ഞ ദിവസം ടീം ആസ്റ്റൺ വില്ലക്കു മുന്നിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഒരു ദുഃസ്വപ്നം മാത്രമാണ് സംഭവിച്ചതെന്ന് വിശ്വസിക്കാനാണ് ആരാധകർക്കിഷ്ടം. കാരണം, േക്ലാപ്പിനു കീഴിൽ ടീം നേടിയെടുത്തത് അത്രക്കുവലിയ നേട്ടങ്ങളാണ്. മുഹമ്മദ് സലാഹിനെ പോലെ അദ്ദേഹം കണ്ടെടുത്ത പ്രതിഭകളും അത്ര വലിയവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.