ജസ്റ്റിൻ സൂപ്പറാകും, സൂപ്പർ ലീഗിൽ
text_fieldsകോട്ടയം: ഏഴാം ക്ലാസിൽ തുടങ്ങിയതാണ് ജസ്റ്റിൻ ജോർജിെൻറ കാൽപന്തു പ്രണയം. എന്നിട്ടും ബിരുദതലം വരെ ജൂനിയർ മത്സരത്തിൽപോലും ഇടം കിട്ടിയില്ല. അതിലൊന്നും നിരാശപ്പെട്ടില്ല. ഇപ്പോൾ ഐ.എസ്.എൽ ടീമായ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഫുട്ബാൾ ക്ലബിെൻറ ഭാഗമാകുേമ്പാൾ ഏറെ സന്തോഷത്തിലാണ് ജസ്റ്റിൻ ജോർജ് (23). നാലുവർഷത്തെ കരാർ അവസാനിച്ചതോടെയാണ് ഗോകുലം കേരള എഫ്.സി വിട്ടത്. തുടർന്ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായി കരാർ ഒപ്പിട്ടു. ഇതുസംബന്ധിച്ച് വ്യാഴാഴ്ചയാണ് പ്രഖ്യാപനം വന്നത്.
2018ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗമായിരുന്നു. ഗോകുലത്തിനൊപ്പം ഐ ലീഗ് ചാമ്പ്യൻഷിപ്പും ഡ്യുറൻറ് കപ്പും നേടിയിട്ടുണ്ട്. കോട്ടയം സി.എം.എസിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഏഴാം ക്ലാസ് മുതലേ പല മത്സരങ്ങളിലും പങ്കെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും എല്ലായിടത്തും പിന്തള്ളപ്പെട്ടു. അതുകൊണ്ടുതന്നെ ജൂനിയർ തലത്തിൽ കളിക്കാനായിട്ടില്ല.
ബസേലിയോസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുേമ്പാഴാണ് ബാംഗ്ലൂർ എഫ്.സി അക്കാദമിയിൽ (അണ്ടർ 19) പ്രവേശനം കിട്ടിയത്. അവിടെ വിദേശ കോച്ചുകളുടെ കീഴിൽ ഒരു വർഷത്തെ പരിശീലനം ലഭിച്ചപ്പോഴാണ് ഇതുവരെ കളിച്ചതൊന്നുമായിരുന്നില്ല ഫുട്ബാൾ എന്ന് തിരിച്ചറിഞ്ഞതെന്ന് ജസ്റ്റിൻ പറയുന്നു. കളിക്കേണ്ട രീതി മനസ്സിലാക്കിയത് അവിടെനിന്നാണ്. തുടർന്നാണ് ഗോകുലം ടീമിൽ കയറിയത്. സന്തോഷ് ട്രോഫി േനടിയപ്പോൾ സംസ്ഥാന സർക്കാർ കോട്ടയം ഡി.ഡി ഓഫിസിലെ ക്ലർക്ക് ജോലി നൽകി.
ചുങ്കം മള്ളൂശ്ശേരി പ്ലാത്താനം വീട്ടിൽ പി.വി. ജോർജുകുട്ടിയുടെയും ജെസിയുടെയും മകനാണ്. സഹോദരി ജോബിത ജോർജ് ബംഗളൂരുവിൽ മരുന്നുകമ്പനിയിൽ ജോലി ചെയ്യുന്നു. അടുത്തയാഴ്ച ക്യാമ്പിനായി ഗോവയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ജസ്റ്റിൻ.
പരിശീലനത്തിന് ഗ്രൗണ്ട് പോലുമില്ല കോട്ടയത്ത്
''ജൂനിയർതലത്തിൽ കളിക്കാൻ കഴിയാതിരുന്നത് എെൻറ പരിശീലനത്തിെൻറ കുഴപ്പം കൊണ്ടായിരുന്നു. അതു മനസ്സിലായത് ബാംഗ്ലൂർ അക്കാദമിയിൽ ചെന്നപ്പോഴാണ്. നമുക്ക് മികച്ച പരിശീലനം കിട്ടുന്നില്ല. കോച്ചുമാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ബാംഗ്ലൂർ അക്കാദമിയിൽ അവസരം കിട്ടിയതുകൊണ്ടാണ് എനിക്ക് ഇവിടെവരെയെത്താനായത്. അതിനവസരം ഇല്ലാത്ത എത്രയോ കുട്ടികൾ ഉണ്ട്. ഞാൻ കളിച്ചുവളർന്നത് എസ്.എച്ച് മൗണ്ട് ഗ്രൗണ്ടിലാണ്.
ഓഫ് സീസണിലും ഇവിടെ കളിക്കുമായിരുന്നു. കുറച്ചുനാൾമുമ്പ് ചെന്നപ്പോൾ പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലെന്ന് ബോർഡ് വെച്ചിരിക്കുന്നു. പിന്നെ എവിടെയാണ് കളിക്കുക. പാലായിൽ നല്ല സ്റ്റേഡിയമുണ്ട്. അത്രദൂരം നിത്യേന യാത്ര ചെയ്യാൻ എല്ലാവർക്കും കഴിയണമെന്നില്ല. തുടക്കത്തിലേ ശ്രദ്ധ നൽകിയാലേ കായികതാരങ്ങൾക്ക് വളരാനാവൂ. അതിന് മികച്ച പരിശീലനം മാത്രമല്ല, നല്ല ഗ്രൗണ്ടും വേണം''- ജസ്റ്റിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.