മിസ് യു ക്രിസ്റ്റ്യാനോ; യുവൻറസ് x ബാഴ്സലോണ പോരാട്ടം ഇന്ന്
text_fieldsടൂറിൻ: അസാന്നിധ്യമാണ് ഇന്നത്തെ താരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മണ്ണായ ടൂറിനിൽ മെസ്സിയെത്തുേമ്പാൾ, സൂപ്പർ താരം ഇല്ലെന്ന നിരാശ. ക്രിസ്റ്റ്യാനോ സ്പെയിൻ വിട്ട ശേഷം ഇതാദ്യമായാണ് താരയുദ്ധത്തിന് അവസരമൊരുങ്ങിയത്. എന്നാൽ, കോവിഡ് വില്ലനായതോടെ ആ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് 'ജി'യിലെ രണ്ടാം മത്സരത്തിൽ യുവൻറസും ബാഴ്സലോണയും ഏറ്റുമുട്ടുേമ്പാൾ ടൂറിനിലെ വീട്ടിലെ കാഴ്ചക്കാരെൻറ റോളിലാണ് ക്രിസ്റ്റ്യാനോ.
ഒക്ടോബർ 13ന് കോവിഡ് പോസിറ്റിവായ ക്രിസ്റ്റ്യാനോക്ക് തുടർ പരിശോധനയിൽ നെഗറ്റിവായിട്ടില്ല എന്നതാണ് തിരിച്ചടിയായത്. 24 മണിക്കൂർ മുെമ്പങ്കിലും നെഗറ്റിവായാൽ കളിക്കാമെന്ന പ്രതീക്ഷയുണ്ടായെങ്കിലും കഴിഞ്ഞ രാത്രിയിലെ വാർത്തസമ്മേളനത്തിൽ കോച്ച് പിർലോ ആ സാധ്യത തള്ളി. ക്രിസ്റ്റ്യാനോ ഇല്ലാതെ കളിക്കാൻ ടീം ഒരുങ്ങിയതായി അദ്ദേഹം അറിയിച്ചു.
ലീഗിലെ ആദ്യമത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ടീമിെൻറ ആക്രമണം നയിച്ച അൽവാരോ മൊറാറ്റ തന്നെയാവും ബുധനാഴ്ചയും പ്രധാനി. പൗലോ ഡിബാല, ആരോൺ റംസി, അഡ്രിൻ റാബിയറ്റ് തുടങ്ങിയവരും കരുത്തായുണ്ട്. ഹേങ്കറിയൻ ക്ലബ് ഫെറൻവറോസിയെ 5-1ന് തോൽപിച്ച ബാഴ്സലോണ, തൊട്ടുപിന്നാലെ നടന്ന എൽക്ലാസികോയിൽ റയലിേനാട് തോറ്റതിെൻറ നിരാശയിലാണ്. സസ്പെൻഷനിലായ ജെറാഡ് പിക്വെ ബുധനാഴ്ച കളിക്കില്ല. പരിക്കേറ്റ ഫിലിപ് കുടീന്യോയും സംശയത്തിലാണ്.
ചാമ്പ്യൻസിലെ മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ ലൈപ്സിഷിനെയും, ചെൽസി ക്രസ്നോദറിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.