രണ്ടാം പാദം സമനില; ഇൻററിനെ കടന്ന് യുവൻറസ് ഇറ്റാലിയൻ കപ്പ് ഫൈനലിൽ
text_fields
മിലാൻ: ഇറ്റാലിയൻ കപ്പ് സെമിഫൈനൽ രണ്ടാം പാദ മത്സരം ഗോൾരഹിത സമനിലയിൽ പിടിച്ച് ക്രിസ്റ്റ്യാനോ സംഘം കലാശേപ്പാരിന്. ആദ്യ പാദം 2-1ന് ജയിച്ചതിെൻറ ആനുകൂല്യത്തിലാണ് ഫൈനൽ പ്രവേശനം.
നിർണായക മത്സരത്തിൽ തിരിച്ചെത്തിയ ബെൽജിയൻ താരം റൊമേലു ലുക്കാക്കുവും അടുത്തിടെ ടീമിലെത്തിയ അഷ്റഫ് ഹകീമിയും രണ്ടു സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നില്ലായിരുന്നുവെങ്കിൽ കളിയുടെ വിധി മറ്റൊന്നാകുമായിരുന്നു. യുവെ സൂപർ താരം ക്രിസ്റ്റ്യാനോ രണ്ടു വട്ടം എതിർവല ലക്ഷ്യമാക്കിയത് ഇൻറർ ഗോളി സമീർ ഹന്ദനോവിച്ചും രക്ഷപ്പെടുത്തി.
ആദ്യ പാദ മത്സരത്തിൽ അർജൻറീന താരം ലോട്ടാറോ മാർട്ടിനെസിലൂടെ മുന്നിലെത്തിയ ഇൻററിനെ ഇരുവട്ടം സ്കോർ ചെയ്ത് റൊണാൾഡോയാണ് യുവൻറസിെൻറ രക്ഷകനായിരുന്നത്. ഇന്നലെയും മിന്നും ഫോം തുടർന്ന റൊണാൾഡോയെ എതിർ ഗോളിയും പ്രതിരോധവും ചേർന്ന് അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.
അറ്റ്ലാൻറ- നാപോളി സെമി വിജയികളെയാണ് യുവൻറസ് ഫൈനലിൽ നേരിടുക. കഴിഞ്ഞ ഇറ്റാലിയൻ കപ്പ് ൈഫനലിൽ നാപോളി യുവൻറസിനെ വീഴ്ത്തി ജേതാക്കളായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ 4-2നായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.