Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീണ്ടും ഗോളുമായി...

വീണ്ടും ഗോളുമായി കലിയൂഷ്നി; ബ്ലാസ്റ്റേഴ്സ് മുന്നിൽ

text_fields
bookmark_border
വീണ്ടും ഗോളുമായി കലിയൂഷ്നി; ബ്ലാസ്റ്റേഴ്സ് മുന്നിൽ
cancel

കൊച്ചി: തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ച് ഇവാൻ കലിയൂഷ്നി. ആറാം മിനിറ്റിലാണ് യു​​ക്രെയ്നിൽ നിന്നുള്ള താരം എ.ടി.കെ മോഹൻ ബഗാന്റെ വലയിൽ പന്തെത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരനായെത്തി ഇരട്ട ഗോളടിച്ച് താരം ശ്രദ്ധ നേടിയിരുന്നു.

ഈസ്റ്റ്ബംഗാളിനെതിരെ ​േപ്ലയിങ് ഇലവനിലിറങ്ങിയ അപോസ്തോലോസ് ജിയാനു- ദിമിത്രിയോസ് ദിയമാന്റകോസ് ആക്രമണ ജോഡിയിൽ ജിയാനുവിനെ മാറ്റിയാണ് കോച്ച് ഇവാൻ വുകുമനോവിച്ച് കലിയൂഷ്നിക്ക് എ.ടി.കെക്കെതിരെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നൽകിയത്. കരുത്തുറ്റ എതിരാളികൾക്കെതിരെ യു​ക്രെയ്ൻ സ്ട്രൈക്കറുടെ സ്കോറിങ് പാടവം തുണക്കെത്തുമെന്ന കോച്ചിന്റെ പ്രതീക്ഷ കാത്ത താരം ടൂർണമെന്റിലെ മൂന്നാം ഗോളാണ് നേടിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala BlastersEvan kaliyushni
News Summary - Kaliushni scored again; Blasters ahead
Next Story