ഹാരി കെയ്ൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്? ക്ലബ് വിടാൻ അനുമതി നൽകി ടോട്ടൻഹാം ചെയർമാൻ
text_fieldsലണ്ടൻ: തങ്ങളുടെ സൂപ്പർ സ്ട്രൈക്കറും ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഹാരി കെയ്ന് ക്ലബ് വിടാൻ അനുമതി നൽകി ടോട്ടൻഹാം ഹോട്സ്പർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന്‍റെ കിരീട വൈരികളായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കെയ്ൻ ചേക്കേറാനുള്ള സാധ്യതകൾ ഇതോടെ സജീവമായി.
ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവി ക്ലബ്വിട്ടുപോവാനുള്ള ഹാരിയുടെ താൽപര്യത്തോട് സമ്മതം മൂളിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു. 16 കോടി യൂറോക്ക് (ഏകദേശം 1400 കോടി രൂപ) കെയ്ൻ സിറ്റിയിൽ ചേരുമെന്ന് ദ സൺ ഉൾപെടെയുള്ള മാധ്യമങ്ങൾ സൂചന നൽകി. ടോട്ടൻഹാം വിട്ട് വമ്പൻ ക്ലബുകളിലൊന്നിൽ ചേക്കേറാനുള്ള താൽപര്യം കെയ്ൻ നേരത്തേ തുറന്നുപറഞ്ഞിരുന്നു.
മാഞ്ചസ്റ്റർ സിറ്റിയുമായി നാലു വർഷത്തെ കരാറിൽ കെയ്ൻ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ആഴ്ചയിൽ നാലു ലക്ഷം യൂറോയായിരിക്കും പ്രതിഫലമെന്നാണ് സൂചന. യൂറോകപ്പിൽ തകർപ്പൻ പ്രകടനത്തോടെ ഇംഗ്ലണ്ടിനെ ഫൈനലിലെത്തിച്ചതിനു പിന്നാലെ മുൻ ദേശീയ താരം ഗാരി നെവിലിന് നൽകിയ അഭിമുഖത്തിലാണ് ടോട്ടൻഹാം വിടുമെന്ന സൂചന കെയ്ൻ നൽകിയത്. 'വലിയ മത്സരങ്ങളിലും വലിയ മുഹൂർത്തങ്ങളിലും പങ്കാളിയാവണം. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഞാൻ കാണാറുണ്ട്. ഇംഗ്ലീഷ് ടീമുകൾ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. അത്തരം മത്സരങ്ങളിൽ പങ്കാളിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്' -കെയ്ൻ പറഞ്ഞതിങ്ങനെ.
അതേസമയം, ഹാരി കെയ്ൻ തങ്ങളുടെ താരമാണെന്നും ക്ലബിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയിൽ സംശയമൊന്നുമില്ലെന്നും ടോട്ടൻഹാമിന്‍റെ പുതിയ കോച്ച് നൂനോ എസ്പിരിറ്റോ സാേന്റാ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.