Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്ദർശനത്തിന്‍റെ...

സന്ദർശനത്തിന്‍റെ ഓർമക്കായി കണ്ണൂരിൽ മറഡോണയുടെ പ്രതിമ ഒരുങ്ങുന്നു

text_fields
bookmark_border
സന്ദർശനത്തിന്‍റെ ഓർമക്കായി കണ്ണൂരിൽ മറഡോണയുടെ പ്രതിമ ഒരുങ്ങുന്നു
cancel

കണ്ണൂർ: നഗരത്തിൽ ഫുട്​ബാൾ ഇതിഹാസം മറഡോണയുടെ പ്രതിമ ഒരുക്കുന്നു. നാല്​ മാസം കൊണ്ട്​ പ്രവൃത്തി പൂർത്തിയാക്കി കണ്ണൂർ ജവഹർ സ്​റ്റേഡിയത്തിൽ പ്രതിമ സ്​ഥാപിക്കുമെന്ന്​ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. 2012 ഒക്​ടോബർ 24ന്​ കണ്ണൂരിലെത്തിയ മ​റഡോണ ജവഹർ സ്​റ്റേഡിയത്തിലെത്തി കാൽപന്ത്​ തട്ടി ആരാധകരെ അഭിസംബോധന ചെയ്​തിരുന്നു.

ഇതി​െൻറ സ്​മരണക്കായാണ്​ ജവഹർ സ്​റ്റേഡിയത്തിൽ കോർപറേഷ​െൻറ നേതൃത്വത്തിൽ സ്​മാരകം ഒരുക്കുന്നത്​. ഇന്ത്യയിൽ തന്നെ മറോഡണ കാലുകുത്തിയ എക സ്​റ്റേഡിയമായതിനാലാണ്​ ജവഹർ സ്​റ്റേഡിയത്തിൽ തന്നെ പ്രതിമ ഒരുക്കാൻ തീരുമാനിച്ചതെന്ന്​ മേയർ പറഞ്ഞു.

കണ്ണൂരിലെത്തിയപ്പോൾ മറഡോണ താമസിച്ച ബ്ലൂ നൈൽ ഹോട്ടലിലെ മുറി അദ്ദേഹത്തി​െൻറ സ്​മരണക്കായി 'മറഡോണ സ്യൂട്ട്​' ആയി നിലനിർത്തിയിരിക്കുകയാണ്​. ഇതിന്​ പിന്നാലെയാണ്​ പ്രതിമ സ്​ഥാപിക്കാനുള്ള കോർപറേഷ​െൻറ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diego maradonamaradona kannur
Next Story