എറിക്സൺ 'അവധിയെടുത്ത' ഡെൻമാർക് ക്യാമ്പിനെ നയിച്ച് പുതിയ ഹീറോയെത്തി...
text_fieldsകോപൻഹേഗൻ: യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ കളി പാതിയിൽനിൽക്കെ കുഴഞ്ഞുവീണ് ക്രിസ്ത്യൻ എറിക്സൺ എന്ന വീരനായകൻ മടങ്ങിയപ്പോൾ എല്ലാം കൈവിട്ടുപോകുമായിരുന്ന ഡെൻമാർക് ക്യാമ്പിൽ ആവേശം പകർന്ന് പുതിയ താരോദയം. ചുണ്ടിൽ കവിത വഴിയുന്ന, നെഞ്ചുവിരിച്ച് മൈതാനത്തിനരികെ നിന്ന് എല്ലാം ഭരിക്കുന്ന ചിന്തകനും ഒപ്പം ഉറ്റവനുമായ പരിശീലകൻ കാസ്പർ ഹ്യുൽമണ്ടാണിപ്പോൾ താരം. എറിക്സെൻറ അപ്രതീക്ഷിത വീഴ്ച ടീമിെൻറ മനസ്സ് തകർത്തപ്പോൾ ആശ്വാസം പകർന്ന് മുന്നിലും പിന്നിലും ഒറ്റയാനായി നിലയുറപ്പിച്ച പരിശീലകെൻറ കരുത്തിൽ ടീം പിന്നീട് നേടിയതത്രയും ചരിത്രം.
ആദ്യ മത്സരം തോറ്റുതുടങ്ങിയവർ പിന്നീട് യൂറോയിൽ കരുത്തരേറെയും മടങ്ങിയിട്ടും വലിയ വിജയങ്ങളുമായി മുന്നോട്ടാണ്. ഇന്ന് ക്വാർട്ടർ ഫൈനലിൽ ചെക് റിപ്പബ്ലിക്കിനെതിരെ ഇറങ്ങുേമ്പാഴും ഫാവറിറ്റുകളായി പരിഗണിക്കപ്പെടുന്നതും മറ്റാരുമല്ല.
അത്ര വലിയ നഷ്ടം കൺമുന്നിൽ അരങ്ങേറിയിട്ടും ഒട്ടും പതറാതെയാണ് ഇതുവരെയും ടീമിെൻറ മുന്നേറ്റം. അതിലത്രയും നായകൻ കാസ്പർ ഹ്യുൽമണ്ടും.
ബെൽജിയത്തിനെതിരായ ആവേശപ്പോരിൽ 75 മിനിറ്റും കോട്ട കാത്ത ടീം അവസാനം ഡി ബ്രുയിൻ സംഘത്തിെൻറ പ്രതിഭക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. റഷ്യയാകട്ടെ, വൻ തോൽവി വാങ്ങിയാണ് കളംവിട്ടത്. വെയിൽസും കളി മറന്നപോലെയായിരുന്നു ഡെൻമാർക്കിനെതിരെ പന്തു തട്ടിയത്.
എറിക്സണും ഗോൾ വേട്ടക്കാരായ യൂസുഫ് പൗൽസണും പിന്നെ ഡാനിയൽ വാസും ഇല്ലാതെയാണ് ടീം ഇത്രയും നേട്ടങ്ങളിലേക്ക് ഓട്ടം തുടങ്ങിയതെന്ന് അറിയണം. അതിനൊക്കെയും അവർ നന്ദി പറയുന്നത് കാസ്പർ ഹ്യുൽമണ്ടിനോടാണ്.
ടീമിെൻറ ഫോർമേഷൻ മാറ്റിയാണ് ഹ്യുൽമണ്ട് ടീമിെൻറ വിജയ ചിത്രം പുതുതായി വരച്ചത്. 4-2-3-1 ആയിരുന്നത് ബെൽജിയത്തിനെതിരെ 3-4-3 ആയും റഷ്യക്കെതിരെ 4-3-3 ആയും പുതുക്കി. പിയറി എമിലി ഹോജ്ബെർഗിനെ മുന്നിലേക്ക് കൊണ്ടുവന്നു. മധ്യനിരയിലാകട്ടെ ആന്ദ്രെ ക്രിസ്റ്റനും എത്തി. ആക്രമണങ്ങൾ ഒരുകാലത്ത് എറിക്സൺ നയിച്ചതായിരുന്നുവെങ്കിൽ ഇപ്പോൾ എല്ലാവരും ഏറ്റെടുത്തു. എല്ലാ ബുദ്ധിയും കോച്ചിെൻറയാണ്. ആ കോച്ചാണിപ്പോൾ ടീമിെൻറ ഹീറോയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.