വമ്പൻ നടപടിയെടുത്ത് ബ്ലാസ്റ്റേഴ്സ്; കോച്ച് മിഖായേൽ സ്റ്റാറെ പുറത്ത്!
text_fieldsകേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. അസിസ്റ്റന്റ് കോച്ചുമാരായ ജോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരോടൊപ്പം ഹെഡ് കോച്ച് മിഖായേൽ സ്റ്റാറെയും ക്ലബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്ഥിരീകരിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ദയനീയ പ്രകടനങ്ങൾക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പുറത്താക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്ക്കൊപ്പമുള്ള സമയത്തിലുടനീളം നൽകിയ സംഭാവനകൾക്ക് ക്ലബ് മൂന്ന് പേർക്കും നന്ദി അറിയിച്ചു. പുതിയ മുഖ്യ പരിശീലകനെ ക്ലബ്ബ് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. പുതിയ നിയമനം നടക്കുന്നത് വരെ ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്‌മെന്‍റ് തലവനുമായ ടോമാസ് ടോർസും അസിസ്റ്റന്റ്റ് കോച്ചുമായ ടി.ജി പുരുഷോത്തമനും ഫസ്റ്റ് ടീം മാനേജ്മെന്റിന്റെ ചുമതല ഏറ്റെടുക്കും.
ഈ സീസണിൽ ഇതുവരെ കളിച്ച 12 മത്സരത്തിൽ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയുമായി 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സ്വന്തം തട്ടകമായ കൊച്ചിയിൽ പോലും ബ്ലാസ്റ്റേഴ്സ് വിജയം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.