ഇവാന് വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച്
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ ഹെഡ് കോച്ചായി സെര്‍ബിയൻ താരം ഇവാന് വുകോമനോവിച്ചിനെ നിയമിച്ചു. ബെല്‍ജിയം, സ്ലോവാക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ് ഡിവിഷനുകളിലെ പരിശീലക അനുഭവമുണ്ട് ഇദ്ദേഹത്തിന്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22 സീസണിന് മുന്നോടിയായാണ് നിയമനം. കോച്ച് കിബു വികുന സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് പുതിയ നിയമനം.
ടീമിെൻറ 10ാമത്തെ പരിശീലകനാണ് വുകോമനോവിച്ച്. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് കോച്ചിങ് കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യപരിശീലകനായി. ഇവാന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടുവര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ് ഘട്ടത്തിലേക്ക് യോഗ്യത നേടി.
ബെല്ജിയത്തിെൻറ അന്താരാഷ്ട്ര താരങ്ങളായ മിച്ചി ബറ്റ്ഷുവായ്, ലോറൻറ് സിമോണ്‍ എന്നിവരെ രൂപപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. പിന്നീട് സ്ലോവാക്യന്‍ സൂപ്പര്‍ ലീഗ് ടീമായ എസ്.കെ സ്ലോവന് ബ്രാറ്റിസ്ലാവയെ പരിശീലിപ്പിച്ചു. സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോണ്‍ ലിമാേസാളിെൻറ ചുമതലയാണ് ഒടുവില്‍ വഹിച്ചത്.
15 വര്‍ഷം പ്രഫഷനല്‍ ഫുട്ബാള്‍ താരമായ ഇവാന് വുകോമനോവിച്ച് ഫ്രഞ്ച് ക്ലബായ എഫ്.സി ബാര്‍ഡോ, ജര്‍മന്‍ ക്ലബായ എഫ്.സി കൊളോണ്‍, ബെല്‍ജിയന്‍ ക്ലബ് റോയല്‍ ആൻറ്വെര്‍പ്, റഷ്യയിലെ ഡൈനാമോ മോസ്കോ, സെര്‍ബിയന്‍ ക്ലബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നിവക്കായി പ്രതിരോധത്തിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിച്ചു. ബെല്‍ജിയന്‍ സഹപരിശീലകന്‍ പാട്രിക് വാന്കെറ്റ്സും ഇവാെൻറ പരിശീലക ടീമില്‍ ഉള്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.