'കാലങ്ങളായുള്ള ഒരു കടം വീട്ടി'; രാഹുലിന്‍റെ ഇഞ്ചുറിടൈം ഗോളിൽ ബംഗളൂരുവിനെ തുരത്തി കൊമ്പൻമാർ
text_fieldsഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളുകളാൽ സീസണിലുടനീളം പഴിേകട്ട കേരള ബ്ലാസ്റ്റേഴ്സ് ഇക്കുറി ചരിത്രം തിരുത്തിയെഴുതി. ബംഗളൂരു എഫ്.സിയെ പിന്നിൽ നിന്ന ശേഷം ഇരട്ട ഗോളുകളടിച്ച് കേരളം തുരത്തിയോടിച്ചു. മത്സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചിരിക്കവേ മലയാളി താരം രാഹുൽ കെ.പി തനിച്ചുള്ള മുന്നേറ്റത്തിനൊടുവിൽ ബംഗളൂരുവിന്‍റെ വലകുലുക്കിയതോടെ ആരാധകർ ഏറെക്കാലമായി ആശിച്ചിരുന്ന മോഹവിജയം വന്നുചേരുകയായിരുന്നു. ഐ.എസ്.എൽ ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് കേരളം ബംഗളൂരുവിനെ േതാൽപ്പിക്കുന്നത്. ആദ്യ ഇലവനിലിറങ്ങി തളരാത്ത ചുവടുകൾവെച്ച രാഹുൽ കെ.പി തന്നെയാണ് കളിയിലെ കേമനായത്.
23ാം മിനുറ്റിൽ ൈക്ലറ്റൻ സിൽവയുടെ തകർപ്പൻ അക്രോബാറ്റിക് ഗോളിൽ മുന്നിൽ കയറിയ ബംഗളൂരുവിനെതിരെ കേരളം നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ലക്ഷ്യത്തിലെത്താനാകാതെ മടങ്ങി. ഭാവനാസമ്പന്നമായ നീക്കങ്ങളാൽ സഹൽ കളം വാണെങ്കിലും ഗോൾ അകന്നുനിന്നു. ഇടവേളക്ക് ശേഷം വിജയത്തിന് വേണ്ടി കിണഞ്ഞുപരിശ്രമിച്ച കേരളത്തിന്‍റെ ഫലങ്ങൾക്ക് 73ാം മിനുറ്റിൽ ഫലം കണ്ടു ബംഗളൂരു ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഗാരി ഹൂപ്പർ തൊടുത്ത ഷോട്ടിലുടക്കി ഗോൾകീപ്പർ വീണു. ഇതോടെ ഗോൾപോസ്റ്റിന് ഇഞ്ചുകൾക്കപ്പുറത്ത് ഗാരിഹൂപ്പറും ബംഗളൂരു പ്രതിരോധനിരയും നടത്തിയ കൂട്ടപ്പൊരിച്ചിലിനൊടുവിൽ വീണുകിട്ടിയ പന്ത് വലയിലെത്തിച്ച് ലാൽതാങ്ക കേരളത്തെ ഒപ്പമെത്തിക്കുകയായിരുന്നു.
വിജയത്തിനായി ഇരുടീമുകളും ഇതോടെ കടുത്തപോരാട്ടത്തിലായി. ഇഞ്ചുറി ടൈമിൽ കേരളത്തിന്‍റെ പോസ്റ്റിലേക്ക് ബംഗളൂരുനടത്തിയ മുന്നേറ്റത്തിനൊടുവിൽ ഗോൾപോസ്റ്റിൽ തട്ടി മടങ്ങിയ പന്താണ് മത്സരത്തിന്‍റെ ഗതി നിർണയിച്ചത്. ഗാരി ഹൂപ്പർ നീട്ടിനൽകിയപന്തുമായി ഓടിക്കയറിയ രാഹുൽ കെ.പി മികച്ച റണ്ണിനൊടുവിൽ ഗോൾകീപ്പർമാത്രം മുന്നിൽ നിൽക്കേ പന്ത് സുന്ദരമായി വലയിലേക്ക് പറത്തുകയായിരുന്നു.
സീസണിലെ തങ്ങളുടെ മൂന്നാംവിജയത്തോടെ 12 കളികളിൽ നിന്നും 13 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തേക്ക് കയറി. ജാംഷഡ്പൂരിനും ബംഗളൂരുവിനും 13 പോയന്റാണുള്ളതെങ്കിലും ഗോൾശരാശരിയിൽ കേരളം പിന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.