Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂറൻഡ് കപ്പ്...

ഡ്യൂറൻഡ് കപ്പ് ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബംഗളൂരു എഫ്.സി

text_fields
bookmark_border
kerala blasters
cancel

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബെംഗളൂരു എഫ് സി. ഈ മാസം 23ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം.

സി.​ഐ.​എ​സ്.​എ​ഫി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് മ​ട​ക്കിയാണ് ബ്ലാ​സ്റ്റേ​ഴ്സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെത്തിയത്. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ്.സി ക്വാർട്ടർ ഉറപ്പിച്ചത്.

ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആഗസ്റ്റ് 21ന് വൈകീട്ട് നാലിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ ആർമിയെ നേരിടും. രണ്ടാം ക്വാർട്ടറിൽ വൈകീട്ട് ഏഴിന് ഷില്ലോങ് ലജോങ് എഫ്.സി ഇമാമി ഈസ്റ്റ് ബംഗാൾ എഫ്.സിയെയും നേരിടും.

ആഗസ്റ്റ് 23ന് മോഹൻ ബഗാൻ പഞ്ചാബ് എഫ്.സിയെ നേരിടും. വൈകീട്ട് നാലിനാണ് മത്സരം. അന്ന് വൈകീട്ട് ഏഴിനാണ് കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്.സി മത്സരം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala blasters FCDurand cup 2024
News Summary - Kerala blasters FC Durand cup quarter final
Next Story