Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഞ്ഞയിലലിഞ്ഞ് മൂന്നു...

മഞ്ഞയിലലിഞ്ഞ് മൂന്നു മില്യൻ; ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷം ഫോളോവേഴ്‌സുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

text_fields
bookmark_border
Kerala Blasters FC
cancel
Listen to this Article

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ മുപ്പത് ലക്ഷം ആളുകള്‍ പിന്തുടരുന്ന ആദ്യ ഇന്ത്യന്‍ ഫുട്‌ബാള്‍ ക്ലബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി. സ്‌പോര്‍ട്‌സ് ക്ലബുകളില്‍ അഞ്ച് ഐ.പി.എല്‍ ടീമുകള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ 30 ലക്ഷമോ അതില്‍ അധികമോ ഫോളോവേഴ്‌സ് ഉള്ളത്. കേരളത്തിലും കേരളത്തിന് പുറത്തുമുള്ള മലയാളി ഫുട്‌ബാള്‍ കൂട്ടായ്മയുടെ കരുത്ത് വീണ്ടും തെളിയിക്കുന്നതാണ് ഈ റെക്കോഡ്.

കഴിഞ്ഞ സീസണില്‍ ആഗസ്റ്റിൽ ആരംഭിച്ച പ്രീ സീസണ്‍ ക്യാമ്പ് തൊട്ട് ടീമിന്റെ എല്ലാ കാര്യങ്ങളും സമഗ്രമായി കേരള ബ്ലാസ്‌റ്റേഴ്‌സ് അതിന്റെ ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങള്‍ വഴി ഇടവേളകളില്ലാതെ അറിയിച്ചിരുന്നു. താരങ്ങളുടെ പരിശീലനം, ബയോ ബബ്ള്‍ സമയങ്ങളില്‍ ഹോട്ടല്‍ മുറികളിലെ ആഘോഷങ്ങള്‍, ടീം ബസിലെ യാത്ര..എല്ലാ കാര്യങ്ങളും വ്യത്യസ്തമായി നിരന്തരം ഇന്‍സ്റ്റഗ്രാം വഴി ആരാധകരില്‍ എത്തിച്ചു.

സമൂഹമാധ്യമത്തിലെ മറ്റൊരു പ്രധാന ഇടപെടല്‍ ആരാധകരുടെ വക്താവായി 'മഞ്ഞ മനുഷ്യനെ' ബ്ലാസ്‌റ്റേഴ്‌സ് അവതരിപ്പിച്ചതായിരുന്നു. ആരാധകരും ടീമുമായുള്ള ഊഷ്മളബന്ധം ഊട്ടിയുറപ്പിക്കുന്ന നിലയിൽ ടീമിനുള്ളില്‍ നടക്കുന്ന കാര്യങ്ങളും പുതിയ വിവരങ്ങളുമെല്ലാം മഞ്ഞ മുഖംമൂടിയണിഞ്ഞ മഞ്ഞമനുഷ്യനിലൂടെ ആരാധകര്‍ അറിഞ്ഞു.

കഴിഞ്ഞ സീസണിലെ മൂന്ന് കിറ്റുകള്‍ മൂന്ന് വ്യത്യസ്ത കാലങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. കഴിഞ്ഞകാലത്തെയും ഇന്നിനെയും ഭാവിയെയും സൂചിപ്പിച്ചായിരുന്നു ജേഴ്‌സികള്‍. ഹോം കിറ്റ് 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിനുള്ള സമര്‍പ്പണമായിരുന്നു. അന്നത്തെ കളിക്കാരെ ഉള്‍പ്പെടുത്തി ആദരസൂചകമായി പ്രത്യേക ഡോക്യുമെന്ററിയും കേരള ബ്ലാസ്‌റ്റേഴ്‌സ് അവതരിപ്പിച്ചു. എവേ കിറ്റ് നിലവിലെ ടീമിന്റെ മേന്മ കാട്ടുന്നതായിരുന്നു. പുതിയ പരിശീലകന് കീഴില്‍ ഇനി പുതിയ ബ്ലാസ്‌റ്റേഴ്‌സിന്റെ കാലം എന്നതായിരുന്നു തീം.

ഭാവി നിങ്ങളുടേത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു മൂന്നാം കിറ്റ്. ഫുട്‌ബാള്‍ മോഹങ്ങളുമായി കഴിയുന്ന കുട്ടികളെ പ്രതിനിധീകരിക്കുന്നതായിരുന്നു ഇത്. കിറ്റ് വാങ്ങുന്ന ആരാധകര്‍ക്ക് ഇതിനൊപ്പം വിത്തുകളും സമ്മാനിച്ചിരുന്നു. ഇതിനൊപ്പം പരിസ്ഥിതി സൗഹാര്‍ദമായ കടലാസില്‍ പ്രേത്യക കുറിപ്പും നല്‍കി. ഇതില്‍ ആരാധകര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ എഴുതി വയ്ക്കാം. ഒപ്പം വിത്ത് പാകി ഇതിനൊപ്പം സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും അവസരം നല്‍കി. 2021-22 ഹീറോ ഐ.എസ്.എൽ സീസണില്‍ പുതിയ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കീഴില്‍ റണ്ണറപ്പായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇവാന്റെ ഇന്ത്യയിലെ ആദ്യ സീസണ്‍ കൂടിയായിരുന്നു ഇത്.



ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യൻ ഫോളോവേഴ്‌സിലേക്കുള്ള വഴിയില്‍ കഴിഞ്ഞ വര്‍ഷം ക്ലബ് നേടിയ ശ്രദ്ധേയ നേട്ടങ്ങള്‍:

⚽ സോക്കര്‍എക്‌സ്'ന്റെ സജീവമായി ഇടപെടുന്ന ലോകത്തെ മികച്ച 25 ക്ലബ്ബുകളില്‍ ഒന്ന്

⚽ ജനുവരി മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുമായി സംവദിച്ച നാലാമത്തെ ക്ലബ്ബ്. ആര്‍.സി.ബി, മുംബൈ ഇന്ത്യന്‍സ്, സി.എസ്‌.കെ ടീമുകള്‍ മാത്രം മുന്നില്‍

⚽ 2022ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടപെട്ട ഒന്നാമത്തെ ക്ലബ്. 72.4 ദശലക്ഷം ആളുകള്‍ ഭാഗമായി

⚽ 2022 മാര്‍ച്ചില്‍ 35 ദശലക്ഷം ഇടപെടലുമായി ലോകത്ത് 13ാം റാങ്കില്‍ എത്തി. വമ്പന്‍ ക്ലബുകളായ ബയേണ്‍ മ്യൂണിക്, യുവന്റസ് എന്നിവരെ മറികടന്നു

⚽ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ആറാമത്തെ വലിയ ഫുട്ബാൾ ക്ലബ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersInstagram
News Summary - Kerala Blasters FC with 30 lakh followers on Instagram
Next Story