ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് ഇനി ആഫ്രിക്കൻ കരുത്ത്
text_fieldsകൊച്ചി: സിംബാബ്വെയിൽ തുടങ്ങി, പോളണ്ടും ചെക്കും കീഴടക്കിയ വൻമതിൽ കോസ്റ്റ് നമോയിൻസു േകരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് കോട്ട പണിയും. പോളിഷ്, ചെക്ക് ലീഗുകളിലെ വിലയേറിയ സെൻറർബാക്കായി പേരെടുത്ത 34കാരനെ ടീമിലെത്തിച്ച് മഞ്ഞപ്പടയുടെ ചടുലനീക്കം. സിംബാബ്വെയിലെ ഹരാരെയിൽ ജനിച്ച് ഫുട്ബാൾെകാണ്ട് ജീവിതംകെട്ടിപ്പടുത്ത താരത്തെ പ്രാദേശിക ഭാഷയായ ചീവയിൽ അമ്മ നൽകുന്ന വിവരണത്തോടെയുള്ള വീഡിയോ പുറത്തുവിട്ടാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.
നാട്ടിലെ ക്ലബായ അമാസുലു എഫ്.സിക്കൊപ്പമാണ് സീനിയര്‍ കരിയര്‍ തുടങ്ങിയത്. 2005ല്‍ മാസ്വിങോ യുനൈറ്റഡിൽ. സിംബാബ്‌വെ പ്രീമിയര്‍ സോക്കര്‍ ലീഗിലെ ഒരു സീസണിനുശേഷം 2007ല്‍ പോളണ്ടിലേക്ക് മാറി. വായ്പ അടിസ്ഥാനത്തില്‍ കെ.എസ് വിസ്ല ഉസ്‌ത്രോണിയങ്കക്കായി കളിച്ച താരം 2008 മുതല്‍ രണ്ടു സീസണുകളിൽ പോളിഷ് ടീമായ സാഗ്ലെബി ലൂബിന് വേണ്ടിയും പ്രതിരോധം കാത്തു. ടീമിലെ മികച്ച പ്രകടനത്തിന് ക്ലബ്ബില്‍ സ്ഥിരം കരാറും നേടി. ലൂബിന് വേണ്ടി 136 മത്സരങ്ങളില്‍നിന്ന് അഞ്ചു ഗോളുകള്‍ നേടിയ കോസ്റ്റ പോളിഷ് ലീഗിലെ ഏറ്റവും മൂല്യമുള്ള സെൻറര്‍ ബാക്കായും മാറി. 2013ലാണ് ചെക്ക് ഫുട്‌ബാള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലേക്കുള്ള കൂടുമാറ്റം.
ക്ലബിന് വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഒപ്പം ക്ലബിെൻറ യൂറോപ്പ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കാമ്പയിനുകളില്‍ നായകസ്ഥാനവും വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.