Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപരിക്കാണ്​ പേടി; കേരള...

പരിക്കാണ്​ പേടി; കേരള ബ്ലാസ്​റ്റേഴ്​സ്​ സ്​​പോർടിങ്​ ഡയറക്​ടർ കരോളിസ്​ സ്​കിൻകിസ്​ സംസാരിക്കുന്നു

text_fields
bookmark_border
പരിക്കാണ്​ പേടി;  കേരള ബ്ലാസ്​റ്റേഴ്​സ്​ സ്​​പോർടിങ്​ ഡയറക്​ടർ കരോളിസ്​ സ്​കിൻകിസ്​ സംസാരിക്കുന്നു
cancel

പുതിയ സീസൺ ​ഇന്ത്യൻ സൂപ്പർ ലീഗിനൊരുങ്ങുന്ന കേരള ബ്ലാസ്​റ്റേഴ്​സി​െൻറ ബുദ്ധി സ്​പോർടിങ്​ ഡയറക്​ടറായ ലിത്വാനിയക്കാരൻ കരോളിസ്​ സ്​കിൻകിസാണ്​. പ്രായം 30 വയസ്സ്​ മാത്രം. വലിയ പദവിയിൽ ഇളമുറക്കാരനാണെങ്കിലും സ്​കിൻകിസ്​ കളി തുടങ്ങി കഴിഞ്ഞു. ചുരുങ്ങിയ ബജറ്റിൽ ഒതുങ്ങി മികച്ച ടീമിനെത്തന്നെ ​െകട്ടിപ്പടുത്താണ്​ അദ്ദേഹം പുതു സീസണിൽ ബ്ലാസ്​റ്റേഴ്​സിനെ ഒരുക്കുന്നത്​.

എന്നാൽ, കോവിഡ്​ സാഹചര്യത്തിൽ മു​െമ്പാരിക്കലും നേരിടാത്ത വെല്ലുവിളികളാണ്​ മുന്നിലുള്ളതെന്ന്​ അദ്ദേഹം ടീമിനെയും ആരാധകരെയും ബോധ്യപ്പെടുത്തുന്നു. അവിടെക്കൂടി ജയിച്ചാലേ ഇൗ കളിയിൽ ബ്ലാസ്​റ്റേഴ്​സിന്​ ജയിച്ചുവെന്ന്​ പറയാനാവൂ. ആരാധകക്കൂട്ടായ്​മയായ മഞ്ഞപ്പടയുടെ ഇൻസ്​റ്റഗ്രാം പേജിൽ ടി.വി അവതാരക ഖുറി ഇറാനിയുമായി നടത്തിയ സംഭാഷണത്തിലായിരുന്ന കരോളിസ്​ സ്​കിൻകിസ്​ വരും സീസണിനെ കുറിച്ച്​ മനസ്സുതുറന്നത്​.

പരിക്കാണ്​ പേടി

ട്രോഫിയെ കുറിച്ചൊന്നുമല്ല ഇപ്പോഴത്തെ ചിന്ത. പ്രീസീസണിൽ കളിക്കാർക്ക്​ പരിക്കേൽകാതിരിക്കണം. ടൂർണമെൻറിനായി ഒരുങ്ങാൻ വളരെ കുറച്ച്​ സമയം മാത്രമേ കിട്ടുന്നുള്ളൂവെന്നതിനാൽ കളിക്കാർക്ക്​ പരിക്കേൽക്കാൻ സാധ്യത കൂടുതലാണ്​. സാധാരണ ആറു​ മുതൽ എട്ടാഴ്​ച​വരെ പ്രീസീസൺ സമയം ലഭിക്കും.

എന്നാൽ, ഇപ്പോൾ അസാധാരണ സാഹചര്യമാണ്​. പ്രീസീസൺ എങ്ങനെയായി തീരുമെന്ന്​ പറയാനാകില്ല. എഴു മാസത്തോളമാണ്​ രാജ്യത്ത്​ ഫുട്​ബാൾ ഇല്ല. ഇന്ത്യൻ താരങ്ങളൊക്കെ കളിച്ചിട്ട്​ കുറെ നാളുകളായി. രണ്ടാഴ്​ചമാത്രമാണ്​ ഒരു ടീമായി കളിക്കാനുള്ള സമയമുള്ളത്​. പരിക്കിനും സാധ്യത കൂടുതലാണ്​. കോച്ചിങ്​ സ്​റ്റാഫിന്​ ​വലിയ വെല്ലുവിളിയാണിത്​.

ഒരുക്കം

ഇന്ത്യൻതാരങ്ങളെല്ലാം പരിശീലനം തുടങ്ങി കഴിഞ്ഞു. നന്നായിതന്നെ കഠിനാധ്വാനം ​െചയ്യുന്നുണ്ട്​. ഗോവയിലെത്തിയ ഏതാനും വിദേശ താരങ്ങൾ ക്വാറ​ൻറീനിലാണ്​. ബാക്കിയുള്ളവർ ഉടൻ ടീമിനൊപ്പം ചേരും. ക്വാറൻറീനു ശേഷമാവും സമ്പൂർണ ടീമായി പരിശീലനം ആരംഭിക്കുക. ടൂർണമെൻറിന്​ മുന്നോടിയായി ഏതാനും സൗഹൃദ മത്സരങ്ങൾകൂടി കളിക്കും. ഞായറാഴ്​ച ഹൈദരാബാദിനെതിരെ 2-0ത്തിന്​ ജയിച്ചിരുന്നു.

കോച്ച്​ കിബു വികുന

ഇന്ത്യൻ സാഹചര്യത്തിലെ പരിചയ സമ്പത്താണ്​ കോച്ച്​ കിബു വികുനയുടെ മികവ്​. അദ്ദേഹത്തെ പരിശീലകനായി നിയമിക്കാനുള്ള തീരുമാനത്തിന്​ കാരണവും അതുതന്നെ. കിബു നേരത്തെ പരിശീലിപ്പിച്ച ടീമുകളിൽനിന്നുള്ള ഫീഡ്​ബാക്കും വിശകലനം ചെയ്​തു. കോച്ച്​, സഹപരിശീലകർ, ടെക്​നിക്കൽ ഡയറക്​ടർ, മെൻറൽ കണ്ടീഷനിങ്​ കോച്ച്​, മെഡിക്കൽ ടീം തുടങ്ങി മികച്ച പ്രഫഷനൽ നിരയാണ്​ ടീമിനൊപ്പമുള്ളത്​.

ആരാധകർ

കോവിഡ്​ പശ്ചാത്തലത്തിൽ ഒഴിഞ്ഞ ഗാലറിക്ക്​ മുന്നിൽ കളിക്കുന്നത്​ വെല്ലുവിളിയാണ്​. മുൻ വർഷങ്ങളിൽ 12ാമനായി ആരാധകരുണ്ടായിരുന്നു. പ​േ​ക്ഷ, ഇൗ വർഷം ആ മുൻതൂക്കം നഷ്​ടമായി. ട്രോഫിയെ കുറിച്ച്​ ചിന്തിക്കേണ്ട. ഒാരോ ദിവസവും ഏറ്റവും നന്നായി കഠിനാധ്വാനം ചെയ്യുക എന്നാണ്​ ടീമിനോട്​ പറയാനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersCarolis Skinkis
Next Story