മൈതാനം പിടിച്ചിട്ടും സമനില കുരുക്ക്; ജയം കൈവിട്ട് പിന്നെയും ബ്ലാസ്റ്റേഴ്സ്
text_fields
ഡൽഹി: 90 മിനിറ്റും മനോഹരമായി മൈതാനം നിറഞ്ഞ് പന്തുമായി ഓടിനടന്നിട്ടും മലയാളിപ്പടക്ക് കിട്ടാക്കനിയായി വിജയം. ഇരു പകുതികളിലും അവസരങ്ങൾ പെരുമഴയായി കാലിൽ ലഭിച്ച സംഘം എതിർപോസ്റ്റിൽ മലയാളിയായ ടി.പി രഹനേഷിനെ തോൽപിക്കാൻ മറന്നപ്പോൾ പിന്നെയും സമനില കുരുക്ക്. ഗോൾ തീരെ പിറക്കാതെ പോയ മത്സരത്തിൽ ഇരുടീമുകൾക്കും ജയമില്ലാതെ പോയതോടെ പോയിൻറ് നിലയിൽ കാര്യമായ മാറ്റമുണ്ടായില്ലെന്ന് വേണമെങ്കിൽ ആശ്വസിക്കാം.
എതിരാളികളുടെ തട്ടകത്തിലെങ്കിലും കരുത്തിലേറെ ദൗർബല്യം പ്രകടമാക്കിയവരായതിനാൽ ജംഷഡ്പൂരിനെതിരെ അനായാസ ജയം പ്രതീക്ഷിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് ഏഴാം സീസണിലെ 14ാം മത്സരത്തിന് ബൂട്ടുകെട്ടിയിറങ്ങിയത്. കിബു വിക്കുനക്കു പകരം അസിസ്റ്റൻറ് കോച്ച് ഇഷ്ഫാഖ് അഹ്മദ് മുഖ്യപരിശീലകക്കുപ്പായമിട്ട ടീം കഴിഞ്ഞ കളികളിലെ വീഴ്ചകൾക്ക് വിരാമമിട്ട പ്രകടനവുമായി തുടക്കം ശരിക്കും മിന്നിച്ചു. കഴിഞ്ഞ 13 കളികളിൽ പലവട്ടം വീണ് പോയിൻറ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തായതിെൻറ കേടു തീർത്ത ആക്രമണം ഉടനീളം കണ്ടെങ്കിലും ലക്ഷ്യം മാത്രം പിഴച്ചു.
ആദ്യ പകുതിയിൽ മാത്രം മൂന്നു തവണയാണ് ബ്ലാസ്റ്റേഴ്സ് ആക്രമണം ക്രോസ്ബാർ ചുംബിച്ച് മടങ്ങിയത്. ഏഴാം മിനിറ്റിലായിരുന്നു ആദ്യ അവസരം. ബ്ലാസ്റ്റേഴ്സ് കീപർ ആൽബിനോ ഗോമസ് നീട്ടിനൽകിയ ക്രോസ് സ്വീകരിച്ച വാൽസ്കിസ് ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും ജംഷഡ്പൂർ ഗോളി ടി.പി രഹനേഷും ക്രോസ്ബാറും ചേർന്ന് രക്ഷകരായി. പിന്നെയും മുനകൂർത്ത മുന്നേറ്റങ്ങളുമായി മൈതാനം വിറപ്പിച്ച കേരള ടീമിെൻറ പ്രതീക്ഷകൾ പക്ഷേ, അവസാന ലക്ഷ്യത്തിനു മുന്നിൽ കിതച്ചു. 34ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് പാതി അർഹിച്ച ഗോൾ റഫറി നിഷേധിക്കുകയും ചെയ്തു. ഗാരി ഹൂപർ- ജോർഡൻ മറെ സഖ്യത്തിെൻറ മുന്നേറ്റമാണ് ഹൂപറിലൂടെ വല തുളച്ചുകയറിയത്. പക്ഷേ, ലൈൻ റഫറി ഓഫ്സൈഡ് വിളിച്ചത് അംഗീകരിച്ച റഫറി ഗോൾ നിഷേധിച്ചു. 40ാം മിനിറ്റിൽ മലയാളി മനം ശരിക്കും കുളുർക്കുമെന്ന് തോന്നിച്ചെങ്കിലും ക്രോസ്ബാർ വില്ലനായി. ഇത്തവണയും ഗാരി ഹൂപറും ജോർഡൻ മറേയുമായിരുന്നു തൊട്ടടുത്ത നിമിഷങ്ങളിൽ രണ്ടു തവണ എതിർ പ്രതിരോധം തകർത്ത് ക്രോസ്ബാറിലേക്ക് നിറയൊഴിച്ചത്. അതിലൊന്ന്, ബാറിൽ തട്ടി കുമ്മായവര കടന്നെങ്കിലും റഫറി മാത്രം കനിഞ്ഞില്ല. പലവട്ടം അപ്പീൽ ചെയ്തുനോക്കിയ മലയാളിപ്പടക്ക് അതുവഴി അർഹിച്ച ജയമാണ് വഴുതിയത്.
രണ്ടാം പകുതിയിലും ഒട്ടും തളർച്ച കാണിക്കാതെ ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മികവ് നിലനിർത്തിയത്. പലവട്ടം എതിർ പ്രതിരോധത്തെയും ഗോളിയെയും പരീക്ഷിച്ചെങ്കിലും അർഹിച്ച വിജയം മാത്രം വിട്ടുനിന്നു. 68ാം മിനിറ്റിൽ സഹൽ തുടങ്ങിയ മുന്നേറ്റം രോഹിത് കുമാർ വലയിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അടി ദുർബലമായി. രണ്ടു മിനിറ്റ് കഴിഞ്ഞ് പിന്നെയും ഹൂപറും മറേയും ചേർന്ന് നടത്തിയ മുന്നേറ്റം ആവേശകരമായെങ്കിലും എവിടെയുമെത്തിയില്ല.
അവസാന മിനിറ്റുകളിൽ പലവട്ടം ആളെ മാറ്റി ഭാഗ്യം പരീക്ഷിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തിയതും പരാജയപ്പെട്ട ദൗത്യമായി. അതോടെ, മത്സരത്തിന് വിരസമായ ഗോൾരഹിത സമനില. ഉടനീളം കളിയിൽ ആധിപത്യം നിലനിർത്തിയ കേരള ടീം എതിർവല ലക്ഷ്യമിട്ട് നിറയൊഴിച്ചത് 18 തവണ. നേർപകുതി പോലും വന്നില്ല, ജംഷഡ്പൂരിന്- എട്ടു തവണ മാത്രം.
ഒന്നുംഗോളായില്ലെന്ന
ആവേശകരമായി കളിച്ചിട്ടും ഗോൾ പിറക്കാതെ പോയത് ദുഃഖമായെന്ന ്സഹൽ അബ്ദുൽ സമദ് പിന്നീട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.