തന്ത്രങ്ങൾ ജയിച്ച് ബിനോയും കൂട്ടരും
text_fieldsമലപ്പുറം: കേരളത്തിന്‍റെ ഏഴാം കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച് പരിശീലകൻ ബിനോ ജോർജും. സംസ്ഥാനത്തെ ആദ്യ എ.എഫ്.സി പ്രഫഷനൽ കോച്ചിങ് ഡിപ്ലോമക്കാരനായ ബിനോ കേരള യുനൈറ്റഡ് എഫ്.സിയുടെയും ചീഫ് കോച്ചാണിപ്പോൾ.
ഗോകുലം കേരള എഫ്.സി ആദ്യമായി ഐ ലീഗ് ജേതാക്കളാവുമ്പോൾ ടെക്നിക്കൽ ഡയറക്ടറായിരുന്നു ഈ തൃശൂർ സ്വദേശി. എം.പി.ടി ഗോവ, കൊൽക്കത്ത മുഹമ്മദൻസ്, യു.ബി ക്ലബ് ബാംഗ്ലൂർ, എഫ്.സി കൊച്ചിൻ തുടങ്ങിയ ടീമുകളുടെ താരമായിരുന്നു. വിവിധ ക്ലബുകളുടെ മുഖ്യ, സഹപരിശീലകനുമായി. അസി. കോച്ച് തൃശൂർ സ്വദേശി ടി.ജി. പുരുഷോത്തമൻ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകനാണ്.
സന്തോഷ് ട്രോഫി, ഡ്യൂറൻഡ് കപ്പ്, ഫെഡറേഷൻ കപ്പ്, ദേശീയ ഫുട്ബാൾ ലീഗ് കിരീടങ്ങൾ താരമായിരിക്കെ സ്വന്തമാക്കിയിട്ടുണ്ട്. എറണാകുളത്തുകാരൻ സജി ജോയ് ആണ് ഗോള്‍കീപ്പര്‍ ട്രെയ്‌നര്‍. മുഹമ്മദ് സലീം (മലപ്പുറം) മാനേജറും മുഹമ്മദ് (കാസർകോട്) ഫിസിയോയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.