ഐ.എസ്.എൽ കേരളത്തിലേക്ക്: അധികൃതരുടെ ഫൈനൽ വിസിലിനായി കാതോർക്കാം
text_fieldsകാൽപന്തുകളിയെ നെഞ്ചോടു ചേർക്കുന്ന കേരളത്തിെൻറ പുൽത്തകിടികൾക്ക് ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഫുട്ബാൾ ഏഴാം സീസണിന് പൂർണമായും വേദിയൊരുക്കാൻ അവസരമൊരുങ്ങുമെന്ന വാർത്ത കളിക്കമ്പക്കാരെ അത്രമേൽ ആഹ്ലാദിപ്പിക്കുന്നതാണ്. കോവിഡ് മഹാമാരി കാണികളെ കളിത്തട്ടുകളിൽനിന്ന് അകറ്റിനിർത്തുന്ന പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാണ് മത്സരങ്ങൾ അരങ്ങേറുകയെങ്കിലും സംസ്ഥാനത്തെ ഉറങ്ങിക്കിടക്കുന്ന കളിയാവേശത്തെ തൊട്ടുണർത്താൻ ഐ.എസ് .എല്ലിെൻറ വരവ് കാരണമാകുമെന്ന പ്രതീക്ഷ ശുഭ സൂചകം.
കൊച്ചിൻ ബ്ലാസ്റ്റേഴ്സിെൻറ സ്ഥിരം തട്ടകമായ കൊച്ചി ജവഹർലാൽ സ്റ്റേഡിയത്തിന് പുറമെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയവും മഞ്ചേരി മുനിസിപ്പൽ സ്റ്റേഡിയവുമാണ് മറ്റു വേദികളായി പരിഗണിക്കുന്നത്. ഐ.എസ്. എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്െമൻറ് ലിമിറ്റഡിെൻറ നിരീക്ഷകർ ഈ വേദികളിലെ സാധ്യതകൾ പരിശിേശാധിക്കുന്ന ഘട്ടത്തിലാണ് ഈ കുറിപ്പ് തയാറാക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തിനകം ഈ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് സൂചന.
ആദ്യം പരിഗണിക്കപ്പെട്ടിരുന്ന ഗോവയിലെ സാങ്കേതികമായ അസൗകര്യങ്ങളാണ് കേരളത്തെ കുറിച്ച് ചിന്തിക്കാൻ സംഘാടകരെ വീണ്ടും പ്രേരിപ്പിച്ചിരിക്കുന്നത്. ഈ അവസരം മുതലെടുത്ത് കോവിഡ് സാഹചര്യത്തിലും ആവശ്യമായ പാശ്ചാത്തല, അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യാൻ സംസ്ഥാന സർക്കാറും കേരള ഫുട്ബാൾ അസോസിയേഷനും തയാറാകണമെന്നാണ് ആദ്യമേ പറയാനുള്ളത്.
ഈ മഹാമാരിക്കാലത്ത് ഒട്ടേറെ പരിമിതികളെ അതിജയിച്ചുവേണം മത്സരങ്ങളുടെ സംഘാടനം. രാജ്യത്ത് കോവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തിന് കഴിയുന്നുവെന്ന് സമാശ്വാസിച്ച കാലത്താണ് കേരളം വേദിയായി ആദ്യം പരിഗണിക്കപ്പെട്ടത്. ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. സംസ്ഥാനത്ത് ദിനംപ്രതി ആയിരത്തോളം പേർ രോഗികളാവുകയാണ്. വേദികളായി കാണുന്ന മൂന്ന് ജില്ലകളിലെയും അവസ്ഥയും ആശ്വാസകരമല്ല. എങ്കിലും കാണികളെ പ്രവേശിപ്പിക്കാത്ത മത്സര വേദിയിൽ അടച്ചുറപ്പുള്ള സുരക്ഷാ സംവിധാനങ്ങളോടെ കളികൾ നടത്താൻ കേരളത്തിന് കഴിയുമെന്ന് തെന്ന വേണം കരുതാൻ. അന്താരാഷ്ട്ര നിലവരമുള്ള താരങ്ങളുടെ യാത്രയും താമസ സൗകര്യവുമൊക്കെയാണ് നമുക്ക് മുന്നിലെ തടസങ്ങളായി നിൽക്കുന്നത്.
കളിയിടങ്ങളിലേക്ക് ഇടിച്ചു കയറുന്ന മലയാളിയുടെ കളിക്കമ്പം രാജ്യത്തിന് തന്നെ മാതൃകയാണ്.മുക്കിലും മൂലയിലും അരേങ്ങറുന്ന സെവൻസ് ടൂർണമെൻറുകളിൽ പോലും മുളഗാലറികളിൽ ആവേശത്തിെൻറ കടലിരമ്പം തീർക്കുന്നവർക്ക് ഇന്ന് സംസ്ഥാനത്ത് കാണാനൊരു അഖിലേന്ത്യാ ടൂർണമെൻറ് പേരിന് പോലുമില്ല. കൊച്ചിൻ ബ്ലാസ്റ്റേഴ്സിെൻറ ഹോം മത്സരങ്ങൾ മാത്രമാണ് സമീപകാലത്ത് ഇതിനൊരു അപവാദം. ജില്ലകൾ തോറും പേരെടുത്ത എണ്ണമറ്റ പ്രമുഖ ടൂർണമെൻറുകൾക്ക് സാക്ഷിയായ നാടാണിത്. രാജ്യത്തെ മികച്ച ക്ലബുകളെയും കളിക്കാരെയും നെഞ്ചേറ്റിയ കാണികളും. എന്നിട്ടും ഒരു നല്ല മത്സരം കാണാൻ കൊതിയോടെ കാത്തിരിപ്പാണ് മലയാളികൾ.
ഐ.എസ്. എല്ലിെൻറ ഏഴാം സീസൺ കേരളത്തിൽ നടന്നാലും ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ കുത്തിയിരുന്ന് കളി കാണാനേ മലയാളികൾക്കും കഴിയൂ. രാജ്യത്തെ മറ്റേത് മൂലയിലും കളി നടന്നാലുണ്ടാവുന്ന അവസ്ഥ. എന്നിട്ടും ഇത്തവണ ഐ.എസ്.എല്ലിന് കേരളം വേദിയാവണമെന്ന് കൊതിക്കുന്നതിന് കാരണങ്ങളേറെയാണ്. ഒരു കാലത്ത് ചരിത്രമെഴുതിയ, ഇപ്പോൾ കാടു മൂടി തുടങ്ങുന്ന സ്റ്റേഡിയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പരിവർത്തിപ്പിക്കാൻ ഐ.എസ്.എൽ ആതിഥ്യത്തിലൂടെ കഴിയും. അടിസ്ഥാന സൗകര്യ വികസനവും മറ്റൊരു പ്രധാന ഘടകമാണ്.
ഫുട്ബാളിെൻറ ഈറ്റില്ലമായ കോഴിക്കോട് ഇടക്ക് പരീക്ഷിച്ച് പരാജയപ്പെട്ടുപോയ അന്താരാഷ്ട്ര ടൂർണമെൻറ് നടത്തിയതൊഴിച്ചാൽ ഐ ലീഗിലെ ഗോകുലം എഫ്.സിയുടെ മത്സരങ്ങൾ മാത്രമാണ് ആശ്വാസമാവുന്നത്. നെഹ്റു കപ്പ് പോലും വിജയകരമായി നടന്ന വേദിയാണിത്. ഫെഡറേഷൻ കപ്പിന് ആതിഥ്യം വഹിച്ചതൊഴിച്ചാൽ കോടികൾ ചെലവിട്ടു നിർമിച്ച മഞ്ചേരി സ്േറഡിയത്തിലും മറ്റൊരു പ്രധാന ടൂർണമെൻറ് നടന്നിട്ടില്ല. ഇവിടങ്ങളിൽ ഐ.എസ്.എൽ അനുവദിച്ചു കിട്ടിയാൽ ഒരുപക്ഷേ, ജീർണാവസ്ഥയിലേക്ക് നീങ്ങുന്ന കേരള ഫുട്ബാളിന് അതൊരു പുനർജനിയാവും.
ലോകത്തെ കളിയിടങ്ങൾ ഉണർന്ന് തുടങ്ങി കഴിഞ്ഞു. കോവിഡ് പടർന്നു പന്തലിച്ച ഇംഗ്ലണ്ടിലും ഇറ്റലിയിലും ജർമനിയിലും സ്പെയിനിലുമെല്ലാം അടച്ച സ്റ്റേഡയങ്ങളിലെ, ആളൊഴിഞ്ഞ ഗാലറികളിൽ മത്സരങ്ങൾ നടന്നു. ലാ ലിഗയും ഇംഗ്ലീഷ് പ്രീമിയർ ലീഗും ബുണ്ടേസ് ലിഗയും സീരി എയുമെല്ലാം പൂർത്തിയായി. കോവിഡിെൻറ കെട്ടകാലത്ത് ഐ.എസ്.എല്ലിെൻറ ഏഴാം സീസണിന് നവംബർ വരെയോ അല്ലെങ്കിൽ അതിനപ്പുറമോ കാത്തിരിക്കണമെങ്കിലും ആതിഥ്യമരുളി മാതൃകയൊരുക്കാൻ കേരളത്തിന് കഴിയും. ലോകം കാഴ്ച വെച്ച മാതൃകകൾ മുന്നിലുണ്ട്. ഇനി വേണ്ടത് അതിനാവുമെന്ന ഉറച്ച ബോധ്യമാണ്. ആ പ്രതീക്ഷളിലൂടെ കേരള ഫുട്ബാളിെൻറ ഉയിർത്തെഴുന്നേൽപിന് പ്രാർഥനകളിലൂടെ നമുക്ക് കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.