ഇംഗ്ലീഷ് പ്രീമിയർലീഗിലെ നിക്ഷേപകർ കേരളത്തിൽ; മലപ്പുറം ആസ്ഥാനമാക്കി ഐ.എസ്.എൽ ടീം ലക്ഷ്യം
text_fieldsമലപ്പുറം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുനൈറ്റഡ് ക്ലബുള്പ്പെടുന്ന, യൂനൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിെൻറ ഇന്ത്യയിലെ ആദ്യ ക്ലബ് കേരള യുനൈറ്റഡ് എഫ്.സി മലപ്പുറത്തുനിന്ന് കളിക്കളത്തിലേക്ക്. ടീമിെൻറ പരിശീലനം ജനുവരി ഏഴിന് എടവണ്ണ സീതിഹാജി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും.
ഈ സീസണില്‍ കേരള പ്രീമിയര്‍ ലീഗിലേക്കാണ് തയാറെടുപ്പ്. തുടര്‍ന്ന് ഐ ലീഗും ഐ.എസ്.എല്ലുമാണ് ലക്ഷ്യം. ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിച്ച ശേഷമാകും ഒന്നാം ഡിവിഷനിലേക്ക് കടക്കുക. മലയാളി താരങ്ങളുടെ മികച്ച പ്രാതിനിധ്യം ടീമിലുണ്ടാവും. നവീകരിച്ച സീതിഹാജി സ്റ്റേഡിയമാണ് കേരള യുനൈറ്റഡിെൻറ ഹോം ഗ്രൗണ്ട്.
ഹോണ്ബിലാണ് (വേഴാമ്പല്‍) ലോഗോ. കോഴിക്കോട് ക്വാര്‍ട്ട്സ് എഫ്.സിയെ ഏറ്റെടുത്താണ് കേരള യൂനൈറ്റഡ് രൂപവത്കരിച്ചതെന്നും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസാണ് സ്പോണ്‍സറെന്നും അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി.ഇ.ഒ ഷബീര്‍ മണ്ണാരില്‍, ഓപറേഷന് മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍, മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഓപറേഷന്‍സ് ഡയറക്ടര്‍ നജീബ്, ടീം ക്യാപ്റ്റൻ അര്ജുന് ജയരാജ്, ലീഗൽ അഡ്വൈസർ സുഭാഷ് ചന്ദ്ര
അർജുൻ ജയരാജ് നയിക്കും
മലപ്പുറം: ഗോകുലം കേരള എഫ്.സിയുടെയും കേരള ബ്ലാസ്േറ്റഴ്സ് എഫ്.സിയുടെയും മുന്‍ താരം അര്ജുൻ ജയരാജാണ് കേരള യുനൈറ്റഡ് എഫ്.സി നായകൻ. മിസോറമിൽനിന്ന് ലാല്താന്കുമ, ഇസാഖ് വാന്ലാല്പേക, ഛത്തീസ്ഗഢിലെ സുരേഷ്കുമാര്‍, വിദേശ താരമായ ഘനയിലെ സ്റ്റീഫന്‍ അബീകു, ബ്ലാസ്റ്റേഴ്സിെൻറ ഋഷിദത്, മുന്‍ ഹൈദരാബാദ് എഫ്.സി താരം ഫഹീം അലി, മുഹമ്മദ് ഷഫീര്‍, ബുജൈര്‍ എന്നിവർക്കൊപ്പം യുവതാരങ്ങളുടെ ഒരു നിരതന്നെ ടീമിെൻറ ഭാഗമായിക്കഴിഞ്ഞു. ഷാജിറുദ്ദീന്‍ കോപ്പിലാനാണ് പരിശീലകന്. താമസിയാതെ വിദേശ കോച്ചുമെത്തും. താരങ്ങളുടെ ശരാശരി പ്രായം 18-22 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.