കേരള വിമൻസ് ഫുട്ബാള്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം
text_fieldsതൃശൂര്‍: കേരള വിമൻസ് പ്രീമിയർ ലീഗ് ഫുട്ബാളിന് (കെ.ഡബ്ല്യു.എല്‍) ശനിയാഴ്ച തുടക്കം. തൃശൂർ കോർപറേഷൻ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരങ്ങളിൽ ഗോകുലം കേരള എഫ്.സി, ലൂക്ക സോക്കർ ക്ലബ്, കേരള യുനൈറ്റഡ് എഫ്.സി, ഡോൺ ബോസ്കോ എഫ്.എ, കടത്തനാട് രാജ എഫ്.എ, ട്രാവൻകൂർ റോയൽസ് എഫ്.സി ടീമുകൾ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് ആറിന് ആദ്യ മത്സരത്തിൽ ലൂക്ക സോക്കർ ക്ലബ് ട്രാവൻകൂർ റോയൽസ് ക്ലബ് എഫ്.സിയുമായി ഏറ്റുമുട്ടും. രണ്ട് പാദങ്ങളിലായി 30 മത്സരങ്ങളാണ് ജനുവരി 24 വരെ ഒന്നിടവിട്ട ദിവസങ്ങളിൽ നടക്കുക. ജേതാക്കള്‍ അഖിലേന്ത്യ ഫുഡ്ബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വിമന്‍സ് ലീഗിലേക്ക് യോഗ്യത നേടും.
എല്ലാ മത്സരങ്ങളും സ്പോര്‍ട്സ് കാസ്റ്റ് ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിൽ ലൈവ് സംപ്രേഷണം ചെയ്യുന്ന ആദ്യ സംസ്ഥാന വനിത ലീഗ് മത്സരമാകും ഇത്. ഒരു ലക്ഷം രൂപയാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് അമ്പതിനായിരം രൂപ ലഭിക്കും. മറ്റു ടീമുകള്‍ക്കും കാഷ് പ്രൈസ് നല്‍കുമെന്ന് കെ.എഫ്.എ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍ അറിയിച്ചു. അനുഷ്ക സാമുവല്‍ (ഗോകുലം), എം.ബി. അനന്ദശയന (കേരള യുനൈറ്റഡ്), ജൂബി ജോണ്‍ (ലൂക്ക), തുളസി എസ്. വര്‍മ (കടത്തനാട് രാജ), എസ്. ഐശ്വര്യ (ട്രാവന്‍കൂര്‍ റോയല്‍സ്), അഞ്ജലി തോട്ടംകുനി (ഡോണ്‍ബോസ്കോ) എന്നിവരാണ് ക്യാപ്റ്റന്മാര്.
രാവിലെ 11ന് മന്ത്രി കെ. രാജന് ഫുട്ബാള്‍ ലീഗ് ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ എം.കെ. വര്‍ഗീസ് മുഖ്യാതിഥിയാകും. ജില്ല ഫുട്ബാള്‍ അസോസിയേഷന് സെക്രട്ടറി ഡേവിസ് മൂക്കന്, വൈസ് പ്രസിഡൻറ് സി. സുമേഷ്, പി.സി. ജോണ്സണ്, കെ.എ. നവാസ്, ഡേവിഡ് ആേൻറാ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
കൊച്ചിയില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ മാളവിക ജയറാം ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു. കെ.എഫ്.എ ഒാണററി പ്രസിഡൻറ് കെ.എം.ഐ. മേത്തര്‍, പ്രസിഡൻറ് ടോം ജോസ്, ജനറൽ സെക്രട്ടറി പി. അനില്‍കുമാര്‍, സ്കോര്‍ലൈന്‍ ഡയറക്ടര്‍ മിന്ന ജയേഷ്, ടീം ക്യാപ്റ്റന്മാര് എന്നിവരും പങ്കെടുത്തു. വൈകീട്ട് കടവന്ത്ര റീജനൽ സ്പോർട്സ് സെൻററിൽ നടന്ന സെലിബ്രിറ്റി മാച്ചിൽ റിമ കല്ലിങ്കലിെൻറയും മാളവിക ജയറാമിെൻറയും ടീമുകൾ ഏറ്റുമുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.