Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഓണാവട്ടെ...!...

ഓണാവട്ടെ...! ഐ.​എ​സ്.​എ​ല്ലിന് ഇ​ന്ന് കി​ക്കോ​ഫ്

text_fields
bookmark_border
ഓണാവട്ടെ...! ഐ.​എ​സ്.​എ​ല്ലിന് ഇ​ന്ന് കി​ക്കോ​ഫ്
cancel

കൊൽക്കത്ത: എട്ടുമാസം നീളുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ 11ാം സീസണിന് വെള്ളിയാഴ്ച രാത്രി കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കിക്കോഫ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റി എഫ്.സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ഉദ്ഘാടന മത്സരത്തിനിറങ്ങും. തിരുവോണനാളായ ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ കളി. കൊച്ചിയിൽ പഞ്ചാബ് എഫ്.സി മഞ്ഞപ്പടക്ക് എതിരാളികാളാവും.

കൊൽക്കത്തൻ ഫുട്ബാളിലെ ബിഗ് ത്രീ എന്നറിയപ്പെടുന്ന മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് എന്നിവർ ഒരുമിച്ച് ഇന്ത്യയുടെ ടോപ് ടയർ ലീഗിൽ ആദ്യമായി പങ്കെടുക്കുന്നുവെന്ന പ്രത്യേകത ഈ സീസണിനുണ്ട്. ഐ ലീഗ് ചാമ്പ്യന്മാരെന്ന നിലയിൽ സ്ഥാനക്കയറ്റം നേടിയെത്തിയതാണ് മുഹമ്മദൻസ്. ഐ.എസ്.എൽ 2023 -24 സീസൺ ഫൈനലിൽ മുംബൈ സിറ്റി 3-1ന് ബഗാനെ തോൽപിച്ച് കിരീടം നേടുകയായിരുന്നു. ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ബഗാൻ ഷീൽഡ് ജേതാക്കളുമായി.

മറിനേഴ്സ് Vs ഐലൻഡേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ചവരെന്ന വിശേഷണം പേറുന്ന ടീമാണ് ബഗാൻ. കളിച്ച നാലു സീസണുകളിൽ ഒരു കിരീടവും രണ്ടു ഫൈനലും ഒരു പ്ലേ ഓഫും. അതിന് നാലു വർഷം മാത്രമാണ് വേണ്ടിയിരുന്നത്. ആസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ, സ്കോട്ടിഷ് താരം ടോം ആൽഡ്രെഡ്, സ്പാനിഷ് പ്രതിരോധ താരം ആൽബെർട്ടോ റോഡ്രിഗ്വസ്, ഗോൾകീപ്പർ ധീരജ് സിങ് എന്നിവരാണ് മറിനേഴ്സ് തട്ടകത്തിലെത്തിച്ച പ്രമുഖർ. സ്പാനിഷ് തന്ത്രജ്ഞൻ ഫ്രാൻസിസ് മൊളിനയുടെ കീഴിലാണ് ടീമൊരുക്കം.

രണ്ടു തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഐ.എസ്.എല്ലിൽ ഇനിയും ചരിത്രങ്ങൾ തീർക്കാനുണ്ട്. മാറിമാറിവരുന്ന സീസണുകളിൽ മികച്ച താരങ്ങളെത്തന്നെ കൊണ്ടുവരാൻ ഐലൻഡേഴ്സ് മാനേജ്മെന്‍റ് എക്കാലത്തും ശ്രമിച്ചതിന് ഉദാഹരണമായി താരങ്ങളുടെ പ്രകടനമികവുതന്നെ തെളിവാണ്. ഗോകുലം കേരളയിൽനിന്ന് എത്തിച്ച കോഴിക്കോട്ടുകാരൻ പി.എൻ. നൗഫലും, ഗോൾകീപ്പർ രഹ്നേഷും ടീമിന് ഇത്തവണ കരുത്താകും. സ്പാനിഷ് താരം ജോൺ ടോറൽ, ഗ്രീസ് മുന്നേറ്റ താരം നികോളാസ് കാരലിസ് എന്നിവരാണ് ടീം ഇത്തവണ ചെയ്ത സൈനിങ്ങുകളിൽ മികച്ചത്. ചെക്ക് പരിശീലകൻ പീറ്റർ ക്രാറ്റ്കിയാണ് ടീമിനായി തന്ത്രങ്ങൾ ഒരുക്കുന്നത്. ലാലിയൻസുവാല ചാങ്‌തെയാണ് ടീം നായകൻ.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

10 സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും കി​രീ​ടം ബ്ലാ​സ്റ്റേ​ഴ്സി​നി​ന്നും കി​ട്ടാ​ക്ക​നി​യാ​ണ്. മൂ​ന്നു​ത​വ​ണ ഫൈ​ന​ലി​ലും ര​ണ്ടു​ത​വ​ണ നോ​ക്കൗ​ട്ടി​ലും വീ​ണ ടീ​മി​ന് ഇ​ത്ത​വ​ണ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ മ​തി​പ്പു​ണ്ടാ​ക്കി​യേ തീ​രൂ. മാ​റി​മാ​റി പ​രീ​ക്ഷി​ച്ച പ​രി​ശീ​ല​ക​രാ​ലും ക​ളി​ക്കാ​രാ​ലും ടീ​മി​ന്‍റെ പെ​രു​മ വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും നേ​ടാ​നാ​വാ​ത്ത ക​പ്പി​നു മേ​ൽ പ​ഴി​കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന മാ​നേ​ജ്മെ​ന്‍റും ഇ​ത്ത​വ​ണ അ​തി​നൊ​രു​ങ്ങി​ത്ത​ന്നെ​യാ​ണ്. മൊ​റോ​ക്ക​ൻ മു​ൻ​നി​ര താ​രം നേ​ഹ സ​ദോ​യി, സ്പാ​നി​ഷ് ഫോ​ർ​വേ​ഡ് ജീ​സ​സ് ജി​മി​നെ​സ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ താ​രം അ​ല​ക്സാ​ണ്ട​ർ കോ​ഫ് എ​ന്നി​വ​രാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്തം ത​ട്ട​ക​ത്തി​ലെ​ത്തി​ച്ച​വ​രി​ൽ പ്ര​മു​ഖ​ർ. പ​രി​ശീ​ല​ക സ്ഥാ​നം സ്വീ​ഡ​ൻ​കാ​ര​ൻ മി​ഖാ​യേ​ൽ സ്റ്റാ​റേ​യെ വി​ശ്വ​സി​ച്ച് ഏ​ൽ​പി​ച്ചി​രി​ക്ക​യാ​ണ് ടീം. ​അ​ഡ്രി​യാ​ൻ ലൂ​ണ​യാ​ണ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ.

എ​ഫ്.​സി ഗോ​വ

അ​ൽ​ബേ​നി​യ​ൻ മു​ന്നേ​റ്റ താ​രം അ​ർ​മാ​ൻ​ഡോ സ​ദി​കോ​യെ ടീ​മി​ലെ​ത്തി​ച്ചാ​ണ് എ​ഫ്.​സി ഗോ​വ ഇ​ത്ത​വ​ണ ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞു തു​ട​ങ്ങി​യ​ത്. മി​ക​ച്ച താ​ര​ങ്ങ​ളു​മാ​യി ക​ള​ത്തി​ലിറ​ങ്ങാ​റു​ള്ള ടീ​മി​ന് പ​ല​പ്പോ​ഴും അ​ടി​തെ​റ്റു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​റു​ള്ള​ത്. 10 സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ടീം ​ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. സെ​ർ​ബി​യ​ൻ വി​ങ്ങ​ർ ഡി​ജാ​ൻ ഡ്രാ​സി​ക്, സ്പാ​നി​ഷ് താ​രം ഐ​ക്ക​ർ ഗു​രോ​ത്‌​സേ​ന, ബോ​ർ​ജ ഹെ​രേ​ര എ​ന്നി​വ​രാ​ണ് ടീ​മി​ലെ പു​തി​യ ക​രു​ത്ത്. സ്പാ​നി​ഷ് പ​രി​ശീ​ല​ക​നും ഇ​ന്ത്യ​ൻ ദേ​ശീ​യ ടീം ​കോ​ച്ചു​മാ​യ മ​നോ​ലോ മാ​ർ​ക്വ​സി​ന്‍റെ കീ​ഴി​ലാ​ണ് ടീ​മൊ​രു​ങ്ങു​ന്ന​ത്. പ്ര​തി​രോ​ധ താ​രം സെ​രി​റ്റോ​ൺ ഫെ​ർ​ണാ​ണ്ട​സാ​ണ് ടീം ​നാ​യ​ക​ൻ.

ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി

നാ​ലു വ​ർ​ഷ​ത്തെ മാ​ത്രം പാ​ര​മ്പ​ര്യ​മാ​ണ് ടീ​മി​നു​ള്ള​ത്. അ​തി​നി​ട​യി​ൽ ഒ​രു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യി എ​ന്ന​ത് ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യെ ഐ.​എ​സ്.​എ​ല്ലി​ലെ മി​ക​ച്ച ടീ​മു​ക​ളി​ലൊ​ന്നാ​ക്കി. അ​വ​സാ​ന സീ​സ​ണി​ൽ 12ാമ​താ‍യാ​ണ് ടീം ​ക​ളി അ​വ​സാ​നി​പ്പി​ച്ച​ത്. ജ​പ്പാ​ൻ വി​ങ്ങ​ർ സി ​ഗോ​ദാ​ർ​ഡി​നെ ടീ​മി​ലെ​ത്തി​ച്ചു എ​ന്ന​ല്ലാ​തെ മ​റ്റു മി​ക​ച്ച സൈ​നി​ങ്ങു​ക​ളൊ​ന്നും ടീ​മി​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല. ത​ങ്ബോ​യി സി​ങ്തോ​യാ​ണ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ. ബ്ര​സീ​ലി​യ​ൻ മ​ധ്യ​നി​ര താ​രം ജു​ഹാ​ൻ വി​ക്ട​റി​ന്‍റെ നാ​യ​ക​ത്വ​ത്തി​ലാ​ണ് ടീം ​ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഒ​ഡി​ഷ എ​ഫ്.​സി

ഡ​ൽ​ഹി ഡൈ​നാ​മോ​സി​ൽ​നി​ന്ന് ഒ​ഡി​ഷ എ​ഫ്.​സി​യാ​യി മാ​റി​യ ടീം ​ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണു​ക​ളി​ൽ കാ​ഴ്ച​വെ​ച്ച പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​ണ്. ചാ​മ്പ്യ​ന്മാ​രാ​യും തൊ​ട്ടു​പി​ന്നാ​ലെ റ​ണ്ണേ​ഴ്സാ​യു​മാ​ണ് ര​ണ്ടു സീ​സ​ണു​ക​ൾ അ​വ​ർ അ​വ​സാ​നി​പ്പി​ച്ച​ത്. ഗോ​ൾ കീ​പ്പ​ർ അ​മ​രീ​ന്ദ​ർ സി​ങ്ങി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ സെ​ർ​ജി​യോ ലെ​ബോ​റെ​യാ​ണ്. മൊ​റോ​ക്ക​ൻ താ​രം ഹ്യൂ​ഗോ ബൂ​മ​സ്, ഇ​ന്ത്യ​ൻ മു​ന്നേ​റ്റ താ​രം റ​ഹീം അ​ലി എ​ന്നി​വ​രാ​ണ് ടീ​മി​ലെ മി​ക​ച്ച പു​തു​മു​ഖ​ക്കാ​ർ.

ജാം​ഷ​ഡ്പു​ർ എ​ഫ്.​സി

ക​രു​ത്ത​രാ​യാ​ണ് 2017 -18 സീ​സ​ണി​ലേ​ക്ക് ജാം​ഷ​ഡ്പു​ർ എ​ഫ്.​സി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, 2012 -22 സീ​സ​ണി​ൽ പ്ലേ ​ഓ​ഫ് ക​ളി​ച്ചു എ​ന്ന​തൊ​ഴി​ച്ച് ടീ​മി​ന് മി​ക​ച്ച​തെ​ന്ന് പ​റ​യാ​ൻ മ​റ്റൊ​രു സീ​സ​ണും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജാ​വി സി​വ​റി​യോ, ജോ​ർ​ഡ​ൻ മു​റെ, ജാ​വി ഹെ​ർ​ണാ​ണ്ട​സ്, ലാ​സ​ർ ക്രി​കോ​വി​ക്, സ്റ്റീ​ഫ​ൻ ഇ​സെ അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ വി​ദേ​ശ നി​ര​യെ​യാ​ണ് ടീം ​ഇ​ത്ത​വ​ണ സ്വ​ന്തം ത​ട്ട​ക​ത്തി​ലെ​ത്തി​ച്ച​ത്. ഇ​ത് ടീ​മി​ന് ന​ൽ​കു​ന്ന പ്ര​തീ​ക്ഷ​യും വ​ലു​താ​ണ്. ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​ൻ ഖാ​ലി​ദ് ജാ​മി​ലാ​ണ് ടീ​മി​നാ​യി ഇ​ത്ത​വ​ണ ത​ന്ത്ര​ങ്ങ​ളൊ​രു​ക്കു​ന്ന​ത്.

പ​ഞ്ചാ​ബ് എ​ഫ്.​സി

ഐ ​ലീ​ഗി​ൽ​നി​ന്ന് പ്ര​മോ​ഷ​നോ​ടെ ഐ.​എ​സ്.​എ​ല്ലി​ലെ​ത്തി​യ പ​ഞ്ചാ​ബി​നി​ത് ഐ.​എ​സ്.​എ​ല്ലി​ൽ ര​ണ്ടാം സീ​സ​ണാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​ട്ടാ​മ​താ​യി അ​വ​സാ​നി​ച്ച തേ​രോ​ട്ട​ത്തി​ന് ഇ​ത്ത​വ​ണ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ​ത്ത​ന്നെ മ​റു​പ​ടി പ​റ​യാ​നാ​ണ് ടീ​മി​ന്‍റെ ഒ​രു​ക്കം. ക്രൊ​യേ​ഷ്യ​ൻ ഡി​ഫ​ൻ​സി​വ് മി​ഡ്ഫീ​ൽ​ഡ​ർ ഫി​ലി​പ് മി​സ്‌​ലാ​ക്ക്, നോ​ർ​വേ താ​രം മു​ഷാ​ഗ ബ​കെം​ഗ, അ​ർ​ജ​ന്‍റീ​നി​യ​ൻ മ​ധ്യ​നി​ര താ​രം എ​സെ​ക്വ​ൽ വി​ഡാ​ൽ എ​ന്നി​വ​രാ​ണ് ടീ​മി​നാ​യി ഇ​ത്ത​വ​ണ ബൂ​ട്ട​ണ​ിയു​ന്ന പു​തു​മു​ഖ​ങ്ങ​ൾ. ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​ൻ ഗ്രീ​സ് പ​രി​ശീ​ല​ക​ൻ പ​നാ​ജി​യോ​ട്ടി​സ് ഡി​ൽ​പെ​രി​സി​നെ ടീ​മി​ലെ​ത്തി​ച്ച​തി​ലൂ​ടെ മി​ക​ച്ച സീ​സ​ണാ​ക്കി മാ​റ്റാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ടീം.

​ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ്

നേ​ടാ​നു​റ​ച്ച് നെ​ഞ്ചു​വി​രി​ച്ച് ഇ​റ​ങ്ങി​യാ​ൽ കൈ​യി​ലൊ​തു​ങ്ങാ​ത്ത​താ​യി ഒ​ന്നു​മി​ല്ലെ​ന്ന് പ​റ​യാ​തെ പ​റ​യു​ക​യാ​ണ് ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ കി​രീ​ട​മു​യ​ർ​ത്തി​യ​തി​ലൂ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ്. ഐ.​എ​സ്.​എ​ല്ലി​ൽ ര​ണ്ടു​ത​വ​ണ മാ​ത്രം പ്ലേ​ഓ​ഫ് ക​ളി​ച്ചെ​ങ്കി​ലും ഈ ​സീ​സ​ണി​ൽ അ​തി​ലും മി​ക​ച്ച പ്ര​ക​നം കാ​ഴ്ച​വെ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. മ​ല​യാ​ളി താ​രം എം.​എ​സ്. ജി​തി​ൻ ത​ന്നെ​യാ​ണ് ടീ​മി​ന്‍റെ പ്ര​ധാ​ന പ്ര​തീ​ക്ഷ​ക​ളി​ലൊ​ന്ന്. കൂ​ടാ​തെ, മൊ​റോ​ക്ക​ൻ ഫോ​ർ​വേ​ഡ് അ​ലാ​ഡി​ൻ അ​ജ​റൈ​യെ​യും, സ്പാ​നി​ഷ് താ​രം ഗി​ല്ലെ​ർ​മോ ഫെ​ർ​ണാ​ണ്ട​സി​നെ​യും സ്വ​ന്തം ത​ട്ട​ക​ത്തി​ലെ​ത്തി​ച്ചാ​ണ് മു​ന്നേ​റ്റ നി​ര​യെ ടീം ​മൂ​ർ​ച്ച​യു​ള്ള​താ​ക്കി​യ​ത്. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ഷി​ഗി​ൽ ന​മ്പ്ര​ത്ത്, ഷാ​ജ​ൻ ഫ്രാ​ങ്ക്ലി​ൻ, ഗോ​ൾ​കീ​പ്പ​ർ മി​ർ​ഷാ​ദ് മി​ച്ചു എ​ന്നി​വ​രും ടീ​മി​നൊ​പ്പ​മു​ണ്ട്. സ്പാ​നി​ഷ് ലീ​ഗി​ല​ട​ക്കം പ​രി​ശീ​ലി​പ്പി​ച്ച് പ​രി​ച​യ​മു​ള്ള സ്പാ​നി​ഷ് പ​രി​ശീ​ല​ക​ൻ ജു​ഹാ​ൻ ബെ​നാ​ലി​യാ​ണ് ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത്.

ഈ​സ്റ്റ് ബം​ഗാ​ൾ

ഐ.​എ​സ്.​എ​ല്ലി​ൽ നാ​ല് സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ഴും ഒ​മ്പ​താം സ്ഥാ​ന​ത്തി​നി​പ്പു​റം ക​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ടീം ​ഇ​ത്ത​വ​ണ ര​ണ്ടും​ക​ൽ​പി​ച്ചാ​ണ് അ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഗോ​ൾ​വേ​ട്ട​ക്കാ​ര​ൻ ഗ്രീ​സ് താ​രം ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ​നി​ന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ലെ​ത്തി​ച്ചു. 2023 ഡ്യൂ​റ​ൻ​ഡ് ക​പ്പി​ലെ ടോ​പ് സ്കോ​റ​റു​മാ​യ ഡേ​വി​ഡ് ലാ​ൽ​ല​ൻ​സം​ഗ​യെ മു​ഹ​മ്മ​ദ​ൻ​സി​ൽ നി​ന്ന് സ്വ​ന്ത​മാ​ക്കി മ​റ്റൊ​രു നി​ർ​ണാ​യ​ക നീ​ക്ക​വും. ഫ്ര​ഞ്ച് മു​ന്നേ​റ്റ​താ​രം മാ​ദി​ഹ് ത​ലാ​ൽ, പ്ര​തി​രോ​ധ താ​രം ജാ​ക്സ​ൺ സി​ങ് എ​ന്നി​വ​രും പു​തു​താ​യി എ​ത്തി​യ​വ​രാ​ണ്. വി.​പി. സു​ഹൈ​ർ, കോ​ഴി​ക്കോ​ട്ടു​കാ​ര​ൻ സി.​കെ. അ​മ​ൻ, ജെ​സി​ൻ തോ​ണി​ക്ക​ര, വി​ഷ്ണു പു​തി​യ​വ​ള​പ്പി​ൽ എ​ന്നി​വ​ർ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി ടീ​മി​ലു​ണ്ട്. സ്പാ​നി​ഷ് പ​രി​ശീ​ല​ക​ൻ കാ​ർ​ലെ​സ് ക്വാ​ഡ്രാ​റ്റി​ന്‍റെ കീ​ഴി​ൽ ടീം ​ഒ​രു​ങ്ങി​ത്ത​ന്നെ​യാ​ണ് അ​ങ്ക​ത്തി​നെ​ത്തു​ന്ന​ത്. വ​ൻ തു​ക​ക്ക് കൊ​ണ്ടു​വ​ന്ന ഡി​ഫ​ൻ​ഡ​ർ അ​ൻ​വ​ർ അ​ലി​യെ ക​രാ​ർ ലം​ഘ​ന​ത്തി​ന്റെ നാ​ല് മാ​സ​ത്തേ​ക്ക് വി​ല​ക്കി‍യ​ത് വ​ൻ തി​രി​ച്ച​ടി​യാ​ണ്.

ബം​ഗ​ളൂ​രു എ​ഫ്.​സി

ഏ​ഴു വ​ർ​ഷ​ത്തെ ഐ.​എ​സ്.​എ​ൽ പാ​ര​മ്പ​ര്യ​മാ​ണ് ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്. അ​തി​നി​ട​യി​ൽ മൂ​ന്ന് ഫൈ​ന​ലു​ക​ളാ​ണ് ടീം ​ക​ളി​ച്ച​ത്. ഒ​രു കി​രീ​ട​വും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടേ​ബി​ളി​ൽ പ​ത്താ​മ​നാ​യി അ​വ​സാ​നി​ച്ച തേ​രോ​ട്ട​ത്തി​ന് ഇ​ത്ത​വ​ണ മ​റു​പ​ടി പ​റ​യാ​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് സു​നി​ൽ ഛേത്രി​യു​ടെ ടീം.

​സ്പാ​നി​ഷ് മു​ന്നേ​റ്റ താ​രം എ​ഡ്ഗ​ർ മെ​ൻ​ഡ​സ്, മു​ൻ ബ്ലാ​സ്റ്റേ​ഴ്സ്, മും​ബൈ സി​റ്റി താ​രം പെ​രേ​ര ഡ​യ​സ്, ആ​ൽ​ബ​ർ​ട്ടോ നോ​ഗു​റെ, പെ​ഡ്രോ കാ​പോ, രാ​ഹു​ൽ ബേ​കേ എ​ന്നി​വ​രാ​ണ് ടീ​മി​ന്‍റെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പ​രി​ശീ​ല​ക​ൻ സൈ​മ​ൺ ഗ്രൈ​സ​ന് പ​ക​രം ടീ​മി​ലെ​ത്തി​ച്ച സ്പാ​നി​ഷ് താ​രം ജെ​റാ​ർ​ഡ് സെ​റ​ഗോ​സ​യു​ടെ കീ​ഴി​ലാ​ണ് ടീം ​പ​രി​ശീ​ലി​ക്കു​ന്ന​ത്.

മു​ഹ​മ്മ​ദ​ൻ​സ് എ​സ്.​സി

ഐ ​ലീ​ഗി​ലെ ചാ​മ്പ്യ​ൻ പ​ട്ട​ത്തി​ന്‍റെ പെ​രു​മ​യോ​ടെ ഇ​ന്ത്യ​ൻ പോ​രാ​ട്ട വീ​ര്യ​ങ്ങ​ളു​ടെ സൂ​പ്പ​ർ രാ​വി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തി​രി​ക്ക​യാ​ണ് മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്ടി​ങ് ക്ല​ബ്. റ​ഷ്യ​ൻ മു​ൻ ഡി​ഫ​ൻ​ഡ​റാ​യ ആ​ന്ദ്രേ ചെ​ർ​നി​ഷോ​വി​ന്‍റെ ത​ന്ത്ര​ങ്ങ​ളോ​ടെ​യാ​ണ് ടീം ​ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. മു​ഹ​മ്മ​ദ​ൻ​സി​ന്‍റെ പ്ര​തി​രോ​ധം കാ​ത്തു​സൂ‍ക്ഷി​ക്കാ​ൻ വ​ളാ​ഞ്ചേ​രി​ക്കാ​ര​ൻ മു​ഹ​മ്മ​ദ് ജാ​സി​മും തി​രൂ​ർ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദും മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി ടീ​മി​ലു​ണ്ട്. ഉ​സ്ബ​കി​സ്താ​ൻ താ​രം മി​ർ​ജാ​ലോ​ൽ കാ​ഷി​മോ​വും അ​ല​ക്സി ഗോ​മ​സും ന​യി​ക്കു​ന്ന മു​ൻ​നി​ര ക​രു​ത്തു​റ്റ​താ​ണ്.

ചെ​ന്നൈ​യി​ൻ എ​ഫ്.​സി

ഇ​റ​ങ്ങി​യ ആ​ദ്യ സീ​സ​ണി​ൽ​ത​ന്നെ ടേ​ബ്ൾ ടോ​പ്പേ​ഴ്സ്, 2015ൽ ​ര​ണ്ടാം ഐ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​ർ, 2017 -18 സീ​സ​ണി​ലും ജേ​താ​ക്ക​ൾ, തൊ​ട്ട​ടു​ത്ത വ​ർ​ഷം റ​ണ്ണേ​ഴ്സ്... ഇ​താ​ണ് ചെ​ന്നൈ​യി​ൻ എ​ഫ്.​സി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ തീ​ർ​ത്ത പെ​രു​മ.

2019 -20 സീ​സ​ണി​ൽ ടീ​മി​നെ ഫൈ​ന​ൽ വ​രെ​യെ​ത്തി​ച്ച സ്കോ​ട്ടി​ഷ് കോ​ച്ച് ഓ​വ​ൻ കോ​യ്‍ലെ​യെ ക​ഴി​ഞ്ഞ ത​വ​ണ വീ​ണ്ടും തി​രി​ച്ചു​വി​ളി​ച്ചി​ട്ടു​ണ്ട്. മു​ന്നേ​റ്റ നി​ര​യെ ക​രു​ത്തു​റ്റ​താ​ക്കാ​ൻ ടീം ​ഇ​ത്ത​വ​ണ ക​ണ്ടെ​ത്തി​യ വ​ജ്രാ​യു​ധ​മാ​ണ് കൊ​ളം​ബി​യ​ൻ സ്ട്രൈ​ക്ക​ർ വി​ൽ​മ​ർ ജോ​ഡ​ൻ.

കൂ​ടെ മോ​ഹ​ൻ ബ​ഗാ​നി​ൽ​നി​ന്ന് കൂ​ടു​മാ​റി​യെ​ത്തി​യ കി​യാ​ൻ നാ​സി​രി​യും ക​രു​ത്താ​കും. 21കാ​ര​ൻ ലാ​ൽ​റി​ൻ​ലി​യാ​ന നാം​തെ, ഇ​ന്ത്യ​ൻ ഡി​ഫ​ൻ​ഡ​ർ വി​ഗ്നേ​ഷ് ദ​ക്ഷി​ണ​മൂ​ർ​ത്തി, ഡാ​നി​യ​ൽ ചി​മ, എ​ൽ​സി​നോ, മ​ന്ദ​ർ റാ​വു ദേ​സാ​യി എ​ന്നി​വ​ർ മി​ക​ച്ച തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ചി​ല​താ​ണ്.

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ന് മോ​ഹ​ൻ ബ​ഗാ​നും മും​ബൈ സി​റ്റി​യും മു​ഖാ​മു​ഖം

കൊ​ൽ​ക്ക​ത്ത: എ​ട്ടു​മാ​സം നീ​ളു​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ 11ാം സീ​സ​ണി​ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ കി​ക്കോ​ഫ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ മും​ബൈ സി​റ്റി എ​ഫ്.​സി​യും മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സും ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നി​റ​ങ്ങും. തി​രു​വോ​ണ​നാ​ളാ​യ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ക​ളി. കൊ​ച്ചി​യി​ൽ പ​ഞ്ചാ​ബ് എ​ഫ്.​സി മ​ഞ്ഞ​പ്പ​ട​ക്ക് എ​തി​രാ​ളി​കാ​ളാ​വും.

കൊ​ൽ​ക്ക​ത്ത​ൻ ഫു​ട്ബാ​ളി​ലെ ബി​ഗ് ത്രീ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന മോ​ഹ​ൻ ബ​ഗാ​ൻ, ഈ​സ്റ്റ് ബം​ഗാ​ൾ, മു​ഹ​മ്മ​ദ​ൻ സ്പോ​ർ​ട്ടി​ങ് ക്ല​ബ് എ​ന്നി​വ​ർ ഒ​രു​മി​ച്ച് ഇ​ന്ത്യ​യു​ടെ ടോ​പ് ട​യ​ർ ലീ​ഗി​ൽ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത ഈ ​സീ​സ​ണി​നു​ണ്ട്. ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രെ​ന്ന നി​ല​യി​ൽ സ്ഥാ​ന​ക്ക​യ​റ്റം നേ​ടി​യെ​ത്തി​യ​താ​ണ് മു​ഹ​മ്മ​ദ​ൻ​സ്. ഐ.​എ​സ്.​എ​ൽ 2023 -24 സീ​സ​ൺ ഫൈ​ന​ലി​ൽ മും​ബൈ സി​റ്റി 3-1ന് ​ബ​ഗാ​നെ തോ​ൽ​പി​ച്ച് കി​രീ​ടം നേ​ടു​ക​യാ​യി​രു​ന്നു. ലീ​ഗ് റൗ​ണ്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടി ബ​ഗാ​ൻ ഷീ​ൽ​ഡ് ജേ​താ​ക്ക​ളു​മാ​യി.

മ​റി​നേ​ഴ്സ് Vs ഐ​ല​ൻ​ഡേ​ഴ്സ്

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ മി​ക​ച്ച​വ​രെ​ന്ന വി​ശേ​ഷ​ണം പേ​റു​ന്ന ടീ​മാ​ണ് ബ​ഗാ​ൻ. ക​ളി​ച്ച നാ​ലു സീ​സ​ണു​ക​ളി​ൽ ഒ​രു കി​രീ​ട​വും ര​ണ്ടു ഫൈ​ന​ലും ഒ​രു പ്ലേ ​ഓ​ഫും. അതിന് നാ​ലു വ​ർ​ഷ​ം മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. ആ​സ്ട്രേ​ലി​യ​ൻ സ്ട്രൈ​ക്ക​ർ ജാ​മി മ​ക്ലാ​ര​ൻ, സ്കോ​ട്ടി​ഷ് താ​രം ടോം ​ആ​ൽ​ഡ്രെ​ഡ്, സ്പാ​നി​ഷ് പ്ര​തി​രോ​ധ താ​രം ആ​ൽ​ബെ​ർ​ട്ടോ റോ​ഡ്രി​ഗ്വ​സ്, ഗോ​ൾ​കീ​പ്പ​ർ ധീ​ര​ജ് സി​ങ് എ​ന്നി​വ​രാ​ണ് മ​റി​നേ​ഴ്സ് ത​ട്ട​ക​ത്തി​ലെ​ത്തി​ച്ച പ്ര​മു​ഖ​ർ. സ്പാ​നി​ഷ് ത​ന്ത്ര​ജ്ഞ​ൻ ഫ്രാ​ൻ​സി​സ് മൊ​ളി​ന​യു​ടെ കീ​ഴി​ലാ​ണ് ടീ​മൊ​രു​ക്കം.

മോഹൻ ബഗാൻ താരം സഹൽ അബ്ദുൽ സമദ് പരിശീലനത്തിനിടെ

ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈക്ക് ഐ.​എ​സ്.​എ​ല്ലി​ൽ ഇ​നി​യും ച​രി​ത്ര​ങ്ങ​ൾ തീ​ർ​ക്കാ​നു​ണ്ട്. മാ​റി​മാ​റി​വ​രു​ന്ന സീ​സ​ണു​ക​ളി​ൽ മി​ക​ച്ച താ​ര​ങ്ങ​ളെ​ത്ത​ന്നെ കൊ​ണ്ടു​വ​രാ​ൻ ഐ​ല​ൻ​ഡേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് എ​ക്കാ​ല​ത്തും ശ്ര​മി​ച്ച​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​മി​ക​വു​ത​ന്നെ തെ​ളി​വാ​ണ്. ഗോ​കു​ലം കേ​ര​ള​യി​ൽ​നി​ന്ന് എ​ത്തി​ച്ച കോ​ഴി​ക്കോ​ട്ടു​കാ​ര​ൻ പി.​എ​ൻ. നൗ​ഫ​ലും, ഗോ​ൾ​കീ​പ്പ​ർ ര​ഹ്നേ​ഷും ടീ​മി​ന് ഇ​ത്ത​വ​ണ ക​രു​ത്താ​കും. സ്പാ​നി​ഷ് താ​രം ജോ​ൺ ടോ​റ​ൽ, ഗ്രീ​സ് മു​ന്നേ​റ്റ താ​രം നി​കോ​ളാ​സ് കാ​ര​ലി​സ് എ​ന്നി​വ​രാ​ണ് ടീം ​ഇ​ത്ത​വ​ണ ചെ​യ്ത സൈ​നി​ങ്ങു​ക​ളി​ൽ മി​ക​ച്ച​ത്. ചെ​ക്ക് പ​രി​ശീ​ല​ക​ൻ പീ​റ്റ​ർ ക്രാ​റ്റ്കി​യാ​ണ് ടീ​മി​നാ​യി ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്‌​തെ​യാ​ണ് ടീം ​നാ​യ​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLIndian Super LeagueSports News
News Summary - Kickoff for ISL today
Next Story