ദേശീയ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കിക്കോഫ്; കേരളം വേദിയാകുന്നത് ആദ്യം
text_fieldsതിരുവനന്തപുരം: 26ാമത് ദേശീയ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് കേരളത്തിലെ നാല് വേദികളിലായി 28ന് ആരംഭിക്കും. കണ്ണൂര്‍ കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് കോര്പറേഷന് സ്റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, കാലിക്കറ്റ് സര്‍വകലാശാല ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടനം 28ന് രാവിലെ ഒമ്പതിന് ഇ.എം.എസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
ഡിസംബര്‍ ഒമ്പതിന് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഡിസംബര്‍ ഏഴിന് ഇതേ വേദിയിലാണ് സെമി ഫൈനലുകളും. ദേശീയ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത് ആദ്യമാണ്. ഗ്രൂപ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 32 ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കും.
ഗ്രൂപ് ജിയില്‍ മിസോറം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളം. 28ന് മിസോറമുമായാണ് കേരളത്തിെൻറ ആദ്യ മത്സരം. 30ന് ഉത്തരാഖണ്ഡിനെയും ഡിസംബര്‍ രണ്ടിന് മധ്യപ്രദേശിനെയും നേരിടും. ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കേരളം കളിക്കാനിറങ്ങുന്നത്.
നിലവിലെ ജേതാക്കളായ മണിപ്പൂര്‍ ഗ്രൂപ് എയിലും റണ്ണേഴ്സ് അപ്പായ ഒഡിഷ ഗ്രൂപ് എഫിലുമാണ്. തമിഴ്നാട്, റെയില്‍വേ എന്നിവരാണ് ടൂര്‍ണമെൻറിലെ മറ്റ് ശക്തരായ ടീമുകള്‍. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) സംഘം നാല് വേദികളും പരിശോധിച്ചു. വേദികളുടെ നിലവാരത്തില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.