ഇനി സൂപ്പർ കാൽപന്തുകാലം; ഐ.എസ്.എൽ എട്ടാം സീസണിന് ഇന്ന് കിക്കോഫ്
text_fieldsമഡ്ഗാവ്: ഇന്ത്യൻ ഫുട്ബാളിെൻറ മുഖഛായ മാറ്റിയ ഇന്ത്യൻ സൂപ്പർ ലീഗിെൻറ (ഐ.എസ്.എൽ) പുതിയ സീസണിന് വെള്ളിയാഴ്ച കിക്കോഫ്. എട്ടാം സീസണിലെ മത്സരങ്ങൾക്കാണ് വൈകീട്ട് 7.30ന് കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മോഹൻ ബഗാൻ മത്സരേത്താടെ തുടക്കമാവുക.
കോവിഡ് കാരണം കഴിഞ്ഞ സീസണിലെ പോലെ ഹോം ആൻഡ് എവേ സംവിധാനം ഒഴിവാക്കി ഗോവയിലെ മൂന്നു മൈതാനങ്ങളിലായാണ് ഇത്തവണ ഐ.എസ്.എൽ. പങ്കെടുക്കുന്ന 11 ടീമുകളും ഗോവയിൽ തന്നെ തങ്ങി മത്സരങ്ങളിൽ പങ്കെടുക്കും. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം, വാസ്കോയിലെ തിലക് മൈതാൻ എന്നിവിടങ്ങളിലാവും ഐ.എസ്.എൽ ആരവങ്ങളുയരുക.
എട്ടാം സീസണിലെ ആദ്യ പത്തു റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചറാണ് നിലവിൽ പ്രഖ്യാപിച്ചത്.
നിലവിലെ ജേതാക്കളായ മുംബൈ സിറ്റി, മൂന്നു വട്ടം ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാൻ, രണ്ടു തവണ കിരീടം നേടിയിട്ടുള്ള ചെന്നൈയ്ൻ എഫ്.സി, ഒരു തവണ കപ്പടിച്ചിട്ടുള്ള ബംഗളൂരു എഫ്.സി, കേരളത്തിെൻറ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ്.സി, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി എന്നിവയാണ് ടീമുകൾ.
ടീമിൽ ആറു വിദേശികൾ; കളത്തിൽ നാലുമാത്രം
മുൻ സീസണുകളിൽനിന്ന് വ്യത്യസ്തമായി വിദേശതാരങ്ങളുടെ എണ്ണം കുറച്ചതാണ് ഇത്തവണത്തെ ഐ.എസ്.എല്ലിെൻറ സവിശേഷത. ടീമിലെ പരമാവധി വിദേശ താരങ്ങളുടെ എണ്ണം ആറാണ്. ഇതിൽ ഒരാൾ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിൽനിന്നാവുകയും വേണം. ഒരു സമയം നാലു വിദേശതാരങ്ങൾ മാത്രമെ കളത്തിലിറങ്ങാവൂ. കഴിഞ്ഞ തവണ ഇത് യഥാക്രമം ഏഴും അഞ്ചുമായിരുന്നു. ഇന്ത്യൻ കളിക്കാർക്ക് കൂടുതൽ അവസരം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ മാറ്റം.
ടീമുകളിൽ തലമാറ്റം
കേരള ബ്ലാസ്റ്റേഴ്സ് അടക്കം ആറു ടീമുകൾ പുതിയ പരിശീലകനുമായാണ് സീസണിനെത്തുന്നത്. ബ്ലാസ്റ്റേഴ്സിൽ ഇവാൻ വുകാമാനോവിച്, ബംഗളൂരുവിൽ മാർകോ പെസ്സിയൗളി, ചെന്നൈയിനിൽ ബൊസിദാർ ബാൻഡോവിച്, ഒഡിഷയിൽ കികോ റമിറെസ്, ഈസ്റ്റ് ബംഗാളിൽ മനാലോ ഡയസ്, മുംബൈ സിറ്റിയിൽ ഡെസ് ബക്കിങ്ഹാം എന്നിവരാണ് പുതിയ കോച്ചുമാർ. നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കഴിഞ്ഞ സീസണിനിടെ താൽക്കാലിക കോച്ചായ ഖാലിദ് ജമീലിനെ മുഴുസമയ പരിശീലകനായി നിയമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.