ബ്ലാസ്റ്റേഴ്സിലേക്ക് 'അവൻ' വരുന്നു; 'രാജാവി'നെ അറിയാൻ തലപുകച്ച് ആരാധകർ
text_fieldsകോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിൽ കന്നി കിരീടം ലക്ഷ്യമിട്ട് ടീമിനെ അടിമുടി ഉടച്ച് വാർക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 'അവൻ വരുന്നു' എന്ന അടിക്കുറിപ്പോടെ ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകരിൽ ആകാംക്ഷ പടർത്തുന്നത്.
ബ്ലാസ്റ്റേഴ്സിൻെറ ലോഗോ പശ്ചാത്തലമായുള്ള സ്ഥലത്ത് 'കിങ്' കാർഡ് കൈയിലേന്തി മുഖംതിരിഞ്ഞ് നിൽക്കുന്ന വ്യക്തിയുടെ ചിത്രത്തിൻെറ അകമ്പടിയിലാണ് ബ്ലാസ്റ്റേഴ്സിൻെറ ഏറ്റവും പുതിയ പോസ്റ്റ്.
സൂപ്പർ താരങ്ങളായ ബർത്തലോമിയോ ഓഗ്ബച്ചെയും സന്ദേശ് ജിങ്കാനും ടീം വിട്ടതിൻെറ വിടവ് നികാത്താനാകും പുത്തൻ താരത്തിൻെറ വരവെന്നാണ് അനുമാനം.
കഴിഞ്ഞ സീസണിൽ മികവ് പുലർത്തിയ സഹൽ അബ്ദുൽ സമദ്, ജെസൽ കർണെയ്റോ, സെയ്ത്യാൻ സിങ് എന്നിവരെ നിലനിർത്തിയ കോച്ച് കിബു വികുനെ ടീമിനെ അടിമുടി ഉടച്ചു വാർക്കുകയാണ്. ഇതിൻെറ ഭാഗമായി നിഷുകുമാർ ഫെർകുണ്ടോ പെരേര എന്നീ താരങ്ങളെ ടീം സ്വന്തമാക്കിയിരുന്നു.
കോച്ച് വികുനെ തന്നെയാണ് ചിത്രത്തിലെന്നും അല്ല പകരം ഇന്ത്യൻ ഫുട്ബാളിലെ സൂപ്പർ താരമാണ് വരുന്നതെന്നും ആരാധകർ കമൻറിടുന്നു. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി വരുന്നുവെന്ന് കമൻറിടുന്ന വിരുതൻമാരുണ്ട്.
ഇരിപ്പ് കണ്ടിട്ട് ഗാരി ഹൂപ്പറാണ് അതെന്ന് ഊഹിക്കുന്നവരാണ് കൂടുതൽ. എന്തായാലും ബ്ലാസ്റ്റേഴ്സിൻെറ സുപ്രധാന തീരുമാനങ്ങൾ വരുന്ന ബുധനാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.