കിങ് ഒാഫ് ഗോൾസ്
text_fieldsടൂറിൻ: ആദ്യം ഇംഗ്ലണ്ട്, ശേഷം സ്പെയിൻ, ഇപ്പോഴിതാ ഇറ്റലിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാൽച്ചുവട്ടിൽ. ഇറ്റാലിയൻ സീരി 'എ'യിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരമായതോടെ മൂന്ന് രാജ്യങ്ങളിലെ പ്രധാന ലീഗുകളിലും ടോപ് സ്കോററായ ആദ്യ ഫുട്ബാളർ എന്ന ബഹുമതി യുവൻറസിെൻറ ക്രിസ്റ്റ്യാനോക്ക് സ്വന്തം. 29 ഗോളുമായാണ് ക്രിസ്റ്റ്യാനോ ഇറ്റലിയിൽ നമ്പർ വൺ ആയത്.
2008ൽ മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായിരിക്കെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റ്യാനോ ടോപ് സ്കോററായി. അടുത്ത വർഷം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലെത്തിയ താരം, മൂന്നു സീസണുകളിൽ അവിടെയും ടോപ് സ്കോററായി (2011, 2014, 2015). 2018ൽ യുവൻറസിലെത്തിയ പോർചുഗൽ താരം ആദ്യമായാണ് 'സീരി എ'യിൽ ഗോളടിയിൽ മുന്നിലെത്തുന്നത്.
പ്രഥമ സീസണിൽ 21ഉം, കഴിഞ്ഞ തവണ 31 ഗോളുമായി രണ്ടാം സ്ഥാനത്തുമായിരുന്നു. ഇക്കുറി, റൊമേലു ലുകാകുവാണ് (24) രണ്ടാമത്. യുവൻറസ് ജഴ്സിയിൽ ക്രിസ്റ്റ്യാനോയുടെ ആകെ ഗോളുകളുടെ എണ്ണം 101 ആയി. ഞായറാഴ്ച ബൊളോനക്കെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. തുടർച്ചയായ മത്സരങ്ങൾ കാരണം ക്ഷീണിതനായ താരത്തിന് കോച്ച് വിശ്രമം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.