'ഫുട്ബാളിൽ ചെയ്യാൻ പാടില്ലാത്തതെല്ലാം ലിവർപൂൾ ചെയ്തു'
text_fieldsലണ്ടൻ: ലിവർപൂളിന് ദുസ്വപ്നം പോലെയൊരു രാവായിരുന്നു ഇന്നലത്തേത്. വിജയങ്ങളുടെ കൊടുമുടിയിൽ നിന്നും അപമാനത്തിെൻറ പാതാളത്തിലേക്കുള്ള വീഴ്ച. രണ്ടിനെതിരെ ഏഴുഗോളുകൾക്കാണ് ആസ്റ്റൺ വില്ല നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ തകർത്തുവിട്ടത്. 1963ൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ ഏഴുഗോളുകൾ വഴങ്ങിയ ശേഷം ഇതാദ്യമായാണ് ഇത്രയുമൊരു വമ്പൻ തോൽവി ലിവർപൂളിന് സംഭവിക്കുന്നത്.
ടീമിെൻറ വിജയങ്ങളിലും പരാജയങ്ങളിലും ടീമംഗങ്ങളുടെ കൂടെ നിൽക്കുന്ന കോച്ച് യുറുഗൻ േക്ലാപ്പും ഇക്കുറി പരസ്യമായിത്തന്നെ വിമർശിച്ചു
''ഫുട്ബാളിൽ എന്തെല്ലാമാണോ ചെയ്യാൻ പാടില്ലാത്തത്, അതെല്ലാം ലിവർപൂൾ ചെയ്തു. എല്ലാ ക്രെഡിറ്റും ആസ്റ്റൺ വില്ലക്കാണ്. അവർ ഞങ്ങളെ അതെല്ലാം ചെയ്യാൻ നിർബന്ധിതരാക്കി.
ഞങ്ങൾ കളിച്ചതെല്ലാം അവരുടെ കൈകളിലേക്കാണ്. അതോടെ മത്സരത്തിെൻറ ദിശമാറി. ആദ്യം ഗോളടിക്കുന്നവർക്ക് മത്സരത്തെ സ്വാധീനിക്കാനാകും. പക്ഷേ അത് അനുവദിക്കരുത്. ഞങ്ങൾ കഴിഞ്ഞ കാലങ്ങളിലും ആദ്യം ഗോളുകൾ വഴങ്ങിയിട്ടുണ്ട്. പക്ഷേ ഇക്കുറി പ്രത്യാക്രമണം നന്നായില്ല. അതോടെ മത്സരം കൈവിട്ടു.
കുറച്ച് നല്ല നിമിഷങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ മുഹമ്മദ് സലാഹിെൻറ രണ്ടുഗോളുകൾ എന്നതിനപ്പുറത്തേക്ക് അത് ഒന്നുമായില്ല.
ഇന്നത്തേത് അശ്രദ്ധമാത്രമായിരുന്നില്ല. തികച്ചും മോശമായിരുന്നു. അടുത്ത രണ്ടുദിവസങ്ങളിലായുള്ള പരിശീലന സെഷനുകളൽ പ്രശ്നങ്ങൾ ചർച്ചചെയ്യും. താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങൾക്കായി മടങ്ങുകയാണ്. എല്ലാവരും ആരോഗ്യവാൻമാരായി മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്''- േക്ലാപ്പ് മത്സര ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒല്ലി വാറ്റ്കിന്സിെൻറ ഹാട്രിക്കും ജാക്ക് ഗ്രീലിഷിെൻറ ഇരട്ടഗോളുമാണ് ലിവര്പൂളിെൻറ കഥ കഴിച്ചത്. ജോൺ മക്ഗിന്‍, റോസ് ബാർക്ലി എന്നിവരും ആസ്റ്റൺ വില്ലക്കായി സ്കോർ ചെയ്തതോടെ ലിവർപൂളിെൻറ കരളുതകർന്നു. ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഇതുവരെ ഒരു മത്സരവും അവർ പരാജയപ്പെട്ടിട്ടില്ല.
തോളിന് പരിക്കേറ്റ സ്ഥിരം ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറില്ലാതെയാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. അതിന് ടീം വലിയ വില കൊടുക്കേണ്ടി വന്നു. പകരമിറങ്ങിയ അഡ്രിയാെൻറ പിഴവിലാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.