Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യൻ സൂപ്പർ ലീഗ്...

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് വരുന്ന സീസണിൽ കൊച്ചി വേദിയാകും

text_fields
bookmark_border
kerala blasters-gcda
cancel
Listen to this Article

കൊച്ചി: ഐ.എസ്.എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ നീളുന്ന ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ 10 മത്സരങ്ങൾ നടക്കും. മാത്രമല്ല ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെ നടക്കുവാനുമുള്ള സാധ്യതയേറെയാണ്.ആഗസ്റ്റ് മാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ വന്ന് പരിശീലനം ആരംഭിക്കും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജി.സി.ഡി.എ സഹായവും സഹകരണവും തുടർന്നും നൽകും. കേരളത്തിലെ ഫുട്ബാളിന്റെ വികസനത്തിനും കൂടുതൽ മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവരുവാനും ജി.സി.ഡി.എയും ബ്ലാസ്റ്റേഴ്‌സും ഒരുമിച്ച് ശ്രമിക്കും.

സ്റ്റേഡിയം പരിസരം കൂടുതൽ ആകർഷകമാക്കുക, അശാസ്ത്രീയമായ പാർക്കിങ് നിയന്ത്രിക്കുവാൻ മൾട്ടിലെവൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്തുക എന്നിവ ജി.സി.ഡി.എ അടിയന്തിരമായി ഏറ്റെടുത്ത് നടപ്പിലാക്കും. കേരള ബ്ലാസ്റ്റേഴ്സിൻറെ നേതൃത്വത്തിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്ബാൾ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജി.സി.ഡി.എ നൽകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ആരാധക പിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങൾ ലൈവ് സ്ട്രീമിങ് നടത്തിയതിലെ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതൽ ആരാധകരെ സ്വീകരിക്കാനുള്ള തയാറെടുപ്പാണ് ജി.സി.ഡി.എയും കേരള ബ്ളാസ്റ്റേഴ്‌സും സമയബന്ധിതമായി നടത്തുന്നത്.

ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കേരള ബ്ളാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് എന്നിവർ ജി.സി.ഡി.എയിലെയും കേരള ബ്ലാസ്റ്റേഴ്‌സിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഈ കാര്യങ്ങൾ ധാരണയിലായത്.

"കേരളത്തിലെ കായികപ്രേമികളുടെ ഫുട്ബാൾ ആവേശത്തെ പൂർണമായും ഉൾക്കൊണ്ട് അടുത്ത ഐ.എസ്.എൽ മത്സരങ്ങൾക്ക് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം എല്ലാ നിലയിലും തയ്യാറാക്കുവാൻ ജി.സി.ഡി.എക്ക് അതിയായ താൽപര്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു ദീർഘകാലബന്ധമാണ് ഇനിയും ജി.സി.ഡി.എ ഊട്ടി ഉറപ്പിക്കുവാൻ ആഗ്രഹിക്കുന്നത്. കാലോചിതമായ എല്ലാ കൂട്ടിച്ചേർക്കലും സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ വികസിപ്പിക്കലും സ്പോർട്സിനെ തന്നെ ഒരു പ്രധാന പ്രവർത്തനമേഖലയായി കണക്കാക്കുന്ന ജി.സി.ഡി.എ ഏറ്റെടുക്കുന്നതാണ് " ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു.'

കൊച്ചിയിലെ ഫുട്ബാൾ മേഖലയുടെ പുരോഗതിക്കായി ജി.സി.ഡി.എയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ദീർഘകാല ബന്ധത്തിനായി പ്രവർത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്‌ഷ്യം . ആദരണീയനായ ജി.സി.ഡി.എ ചെയർമാന്റെ പിന്തുണയോടെ കൊച്ചിയിലെ ഫുട്ബാൾ ലോകത്തിന് വലിയ വളർച്ച നേടാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ജി.സി.ഡി.എയുടെ പിന്തുണക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു കൂടാതെ കലൂരിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ആരാധകരെയും തിരികെ സ്വീകരിക്കാനുള്ള തയാറെടുപ്പുകളും നടത്തി കാത്തിരിക്കുകയാണ് ഞങ്ങൾ -കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLkerala blasters
News Summary - Kochi will host the Indian Super League next season
Next Story