ബാഴ്സ കോച്ചിന് ഹൈദരാബാദ് എഫ്.സി കോച്ച് റോബർട്ട് റോക്കയെ വേണം; പ്രതികരണവുമായി ക്ലബ്
text_fieldsസ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയുടെ കോച്ച് റൊണാൾഡ് കോമാന് ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ ടീമായ ഹൈദരാബാദ് എഫ്.സിയുടെ കോച്ചിനെ വേണം. ആൽബർട്ട് റോക്കയോട് ബാഴ്സയുടെ കോച്ചിങ് സ്റ്റാഫായി വരാൻ താൽപര്യമുണ്ടോ എന്ന് കോമാൻ ചോദിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
2003 മുതൽ 2008 വരെ ബാഴ്സയിൽ പ്രവർത്തിച്ച പരിചയവും റോക്കക്കുണ്ട്. ടീമിനെ അടിമുടി മാറ്റാനായി പുതിയ ചില പദ്ധതികളിലേർപ്പെട്ട കോമാൻ, ആൽഫ്രഡ് ഷ്ര്യൂഡർ, ഹെൻറിക് ലാർസൺ എന്നിവരെ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് കോച്ചിങ് സ്റ്റാഫായി റോക്കയെ കൂടി എത്തിക്കാനുള്ള ശ്രമം നടക്കുന്നത്.
'അതെ, അങ്ങനെയൊരു ഒാഫർ വന്നിട്ടുണ്ട്. അതിൽ കൂടുതൽ വ്യക്തതക്കായി നമ്മൾ കാത്തിരിക്കുകയാണ്. ഇതിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. റോക്കക്ക് ഇതൊരു വലിയ അവസരമാണ്. എന്നാൽ ഹൈദരാബാദ് എഫ്.സിക്ക് അവരുടേതായ താൽപര്യങ്ങളുമുണ്ട്. ക്ലബ് റോക്കയെ ആശ്രയിച്ചുകൂടിയാണ് നിലനിൽക്കുന്നത്. -ഒരു മുതിർന്ന ക്ലബ് ഉദ്യോഗസ്ഥൻ ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് നെതർലൻഡ്സിെൻറ പരിശീലക സ്ഥാനം ഉപേക്ഷിച്ച് രണ്ട് വർഷത്തെ കരാറിന് കോമാൻ കാംപ്നൗവിലേക്ക് എത്തിയത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിക്കു പിന്നാലെ ബാഴ്സയിൽ നിന്ന് പുറത്തായ കോച്ച് ക്വിക്കെ സെറ്റിയന് പകരക്കാരനാണ് കോമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.