കർണാടക സന്തോഷ് ട്രോഫി ടീമിൽ കോഴിക്കോട്ടുകാരൻ ബൂട്ടണിയും
text_fieldsകോഴിക്കോട്: സന്തോഷ് ട്രോഫിക്കുള്ള കർണാടക ഫുട്ബാൾ ടീമിൽ കോഴിക്കോട്ടുകാരനും. വെള്ളിമാട്കുന്ന് ആസ്ഥാനമായുള്ള ക്രസൻറ് ഫുട്ബാൾ അക്കാദമിയുടെ സീനിയർ ടീം ക്യാപ്റ്റൻ ബാവു നിഷാദിനെയാണ് ഈ വർഷത്തെ സന്തോഷ് ട്രോഫി കർണാടക ടീമിലേക്ക് തിരഞ്ഞെടുത്തത്. മംഗലാപുരത്ത് ഡിഗ്രി പഠിക്കുകയാണ് ബാവു.
പ്രമുഖ താരം എൻ.എം.നജീബിെൻറ ശിക്ഷണത്തിലും പി.എം. ഫയാസിെൻറ നേതൃത്വത്തിലുമുള്ള ക്രസൻറ് ഫുട്ബാൾ അക്കാദമിയിൽ 2007ൽ നാലു വയസ്സുള്ളപ്പോഴാണ് ബാവു നിഷാദ് കളിക്ക് ഹരിശ്രീ കുറിച്ചത്. ക്രസൻറ് ഫുട്ബാൾ അക്കാദമിക്കു വേണ്ടി ജൂനിയർ തലത്തിൽ നിരവധി ടൂർണമെൻറുകളിൽ തിളങ്ങി. 2010ൽ ബംഗളൂരുവിൽ ഓൾ ഇന്ത്യ ഫുട്ബാൾ ടൂർണമെൻറിൽ മികച്ച കളിക്കാരനുള്ള അവാർഡ് നേടി.
2013 മുതൽ 2018 വരെ ഓൾ ഇന്ത്യ ഡെൻസിൽ ഫൗണ്ടേഷൻ ബംഗളൂരുവിൽ നടത്തിയ ക്ലബ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലു വർഷം ടോപ് സ്കോററായി. 2013ൽ കോഴിക്കോട് ജില്ലക്കുവേണ്ടി ബൂട്ട് കെട്ടി. മികച്ച പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ആ വർഷത്തെ കേരള ടീമിലും സ്ഥാനം ഉറപ്പിച്ചു.15 ഗോളുകൾ അടിച്ച് കേരള ടീമിെൻറ ടോപ് സ്കോറർ ആയി. ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷന് പരിക്ക് വില്ലനായി. 2016ൽ വീണ്ടും കേരള ടീമിൽ അംഗമായി.
ജില്ല ലീഗിൽ ക്രസൻറിനു വേണ്ടി മികച്ച പ്രകടനം നടത്തി. 2018ൽ സുബ്രതോ മുഖർജി കപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്ത ചേലേമ്പ്ര സ്കൂളിെൻറ ക്യാപ്റ്റൻ ബാവു നിഷാദ് ആയിരുന്നു. കോഴിക്കോട് മേരിക്കുന്ന് അബ്ദുൽ റഷീദിെൻറയും സുഹ്റയുടെയും ഇളയ മകൻ ആണ് ബാവു നിഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.