രാജ്യാന്തര സൗഹൃദ മത്സരങ്ങൾ: കെ.പി. രാഹുൽ ഇന്ത്യൻ ടീമിൽ; സഹലിനെയും ആഷിഖിനെയും നിലനിർത്തി
text_fieldsന്യൂഡൽഹി: സെപ്റ്റംബർ 24ന് സിംഗപ്പൂരിനും 27ന് വിയറ്റ്നാമിനുമെതിരെ നടക്കുന്ന സൗഹൃദ ഫുട്ബാൾ മത്സരങ്ങൾക്കുള്ള 23 അംഗ ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു.
മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുസ്സമദ്, കെ.പി. രാഹുൽ എന്നിവർ സുനിൽ ഛേത്രി നയിക്കുന്ന ടീമിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സ വിങ്ങറും തൃശൂർ മണ്ണുത്തി സ്വദേശിയുമായ രാഹുൽ ഇതാദ്യമായാണ് ഇന്ത്യൻ സീനിയർ ടീമിലെത്തുന്നത്. കഴിഞ്ഞ കുറേനാളായി മലപ്പുറം സ്വദേശി ആഷിഖും കണ്ണൂർക്കാരനായ സഹലും ദേശീയ സംഘത്തിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. വിയറ്റ്നാമിലാണ് മത്സരങ്ങൾ.
ടീം: ഗോൾ കീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, ധീരജ് സിങ്, അമരീന്ദർ സിങ്. ഡിഫൻഡർമാർ: സന്ദേശ് ജിങ്കാൻ, റോഷൻ സിങ്, അൻവർ അലി, ആകാശ് മിശ്ര, ചിൻഗ്ലെൻസന സിങ്, ഹർമൻജോത് ഖബ്ര, നരേന്ദർ ഗെഹ് ലോട്ട്. മിഡ്ഫീൽഡർമാർ: ലിസ്റ്റൺ കൊളാസോ, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുസ്സമദ്, കെ.പി. രാഹുൽ, ഉദാന്ത സിങ്, അനിരുദ്ധ് ഥാപ്പ, ബ്രൻഡൻ ഫെർണാണ്ടസ്, യാസർ മുഹമ്മദ്, ജീക്സൺ സിങ്, ലാലിയൻസുവാല ചാങ്തെ, വിക്രം പ്രതാപ് സിങ്. ഫോർവേഡുകൾ: സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.